മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ ശു​ചി​മു​റി പ​രി​പാ​ല​നം സു​ല​ഭി​ന്
Sunday, June 30, 2024 4:32 AM IST
മൂ​വാ​റ്റു​പു​ഴ: കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ശു​ചി​മു​റി​ക​ളു​ടെ പ​രി​പാ​ല​നം സു​ല​ഭ് എ​ന്ന ഏ​ജ​ൻ​സി​യെ ഏ​ൽ​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഡി​പ്പോ​യി​ലെ ശു​ചി​മു​റി​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ നി​യ​മ​സ​ഭ​യി​ൽ ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ഴാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

സം​സ്ഥാ​ന​ത്തെ ഡി​പ്പോ​ക​ളി​ലെ മോ​ശ​മാ​യ എ​ല്ലാ ശു​ചി​മു​റി​ക​ളും ഇ​ത്ത​ര​ത്തി​ൽ ന​വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. മൂ​വാ​റ്റു​പു​ഴ​യി​ൽ ശു​ചി​മു​റി​യി​ൽ സ്ഥാ​പി​ക്കു​ന്ന ഫ്ള​ഷ് ടാ​ങ്കും മ​റ്റും തു​ട​ർ​ച്ച​യാ​യി മോ​ഷ​ണം പോ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

അ​തി​നാ​ൽ ബ​സ് സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​ക്ക് സ​മീ​പം നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം പോ​യ​തെ​ല്ലാം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ സ്വ​ന്തം ചെ​ല​വി​ൽ വാ​ങ്ങി സ്ഥാ​പി​ച്ച​ത​ട​ക്കം വി​ശ​ദ​മാ​ക്കി​യ​പ്പോ​ഴാ​ണ് സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ശു​ചി​മു​റി​ക​ളു​ടെ പ​രി​പാ​ല​നം സു​ല​ഭ് ഏ​ജ​ൻ​സി​യെ ഏ​ൽ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്.