പള്ളികളിൽ പെ​സ​ഹാ ആ​ച​രി​ച്ചു ഇ​ന്ന് ദുഃ​ഖ​വെ​ള്ളി
Friday, March 29, 2024 4:04 AM IST
മൂ​വാ​റ്റു​പു​ഴ: ദേ​വാ​ല​യ​ങ്ങ​ളി​ൽ പെ​സ​ഹാ ആ​ച​ര​ണ​വും കാ​ൽ​ക​ഴു​ക​ൽ ശുശ്രൂ​ഷ‍​യും ന​ട​ത്തി.
കൂ​ത്താ​ട്ടു​കു​ളം ടൗ​ണ്‍ തി​രു​കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യ്ക്ക് വി​കാ​രി ഫാ. ​സി​റി​യ​ക്ക് ത​ട​ത്തി​ൽ, ഫാ. ​ജോ​സ​ഫ് അ​ട്ട​ൻ​കാ​ട്ടി​ൽ, ഫാ. ​അ​ല​ക്സ് മു​രി​ങ്ങ​യി​ൽ, ഡീ​ക്ക​ൻ ജ​യ്മോ​ൻ വ​ട​ക്കേ​ട​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ന് രാ​വി​ലെ 7.30 ന് ​പീ​ഡാ​നു​ഭ​വ തി​രു​ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ടൗ​ണ്‍ ചു​റ്റി കു​രി​ശി​ന്‍റെ വ​ഴി. 30 ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. 31 ന് ​രാ​വി​ലെ മൂ​ന്നി​നും ആ​റി​നും എ​ട്ടി​നും വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​കും.

വ​ട​ക​ര സെ​ന്‍റ് ജോ​ണ്‍​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പെ​സ​ഹാ ആ​ച​രി​ച്ചു. 53 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഇ​ട​വ​ക​യി​ൽ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ ന​ട​ന്ന​ത്. പാ​രി​ഷ് ഹാ​ളി​ൽ പ്ര​ത്യേ​കം ഒ​രു​ക്കി​യ വേ​ദി​യി​ൽ 12 വൈ​ദി​ക​രു​ടെ കാ​ൽ ക​ഴു​കി.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ സീ​നി​യ​ർ മെ​ത്രാപ്പൊ​ലീ​ത്ത ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പ​ള്ളി വി​കാ​രി ഫാ. ​ഏ​ലി​യാ​സ് ജോ​ണ്‍ മ​ണ്ണാ​ത്തി​ക്കു​ളം നേ​തൃ​ത്വം ന​ൽ​കി.

പി​റ​വം ഹോ​ളി കിം​ഗ്സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​ന പ​ള്ളി​യി​ൽ കാ​ൽ ക​ഴു​ക​ൽ ശു​ശ്രൂ​ഷ ച​ട​ങ്ങു​ക​ൾ ന​ട​ത്തി. രാ​വി​ലെ കു​ർ​ബാ​ന​ക്കു ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ വി​കാ​രി ഫാ. ​തോ​മ​സ് പ്രാ​ലേ​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സ​ഹ വി​കാ​രി ഫാ. ​സ്റ്റീ​ഫ​ൻ മു​ട​ക്കോ​ലി​ൽ, ഫാ.​മാ​ത്യൂ​സ് മ​ണ​ക്കാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.