പെ​സ​ഹാ ദി​ന​ത്തി​ലും പ്ര​ചാ​ര​ണ തി​ര​ക്കി​ല്‍ ഹൈ​ബി
Friday, March 29, 2024 3:47 AM IST
കൊ​ച്ചി: പെ​സ​ഹാ ദി​ന​ത്തി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ തി​ര​ക്കി​ലാ​യി​രു​ന്നു എ​റ​ണാ​കു​ളം ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഹൈ​ബി ഈ​ഡ​ന്‍. രാ​വി​ലെ എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ക​ത്തീ​ഡ്ര​ല്‍ ബ​സി​ലി​ക്ക​യി​ല്‍ വ​രാ​പ്പു​ഴ ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന തൈ​ല​പ​രി​ക​ര്‍​മ പൂ​ജ​യി​ല്‍ പ​ങ്കെ​ടു​ത്തു.

തു​ട​ര്‍​ന്ന് ഫോ​ര്‍​ട്ട്കൊ​ച്ചി സാ​ന്താ​ക്രൂ​സ് ബ​സി​ലി​ക്ക​യി​ല്‍ ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​രി​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന തൈ​ല​പ​രി​ക​ര്‍​മ പൂ​ജ​യി​ലും ഹൈ​ബി പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ഫോ​ര്‍​ട്ടു​കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും വി​വി​ധ സാ​മു​ദാ​യി​ക നേ​താ​ക്ക​ളെ ക​ണ്ട് പി​ന്തു​ണ​യും അ​ഭ്യ​ര്‍​ഥി​ച്ചു. ഉ​ത്ത​രേ​ന്ത്യ​ന്‍ സ​മൂ​ഹ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളെ സ​ന്ദ​ര്‍​ശി​ച്ചു.