തീ​ര​ദേ​ശ​ത്ത് വോ​ട്ടു​തേ​ടി കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍
Friday, March 29, 2024 3:47 AM IST
കൊ​ച്ചി: തീ​ര​മേ​ഖ​ല​യി​ല്‍ വോ​ട്ടു​തേ​ടി എ​റ​ണാ​കു​ളം ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഷൈ​ജു ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ന്മാ​ര്‍​ക്കൊ​പ്പം മു​ന​മ്പം ഫി​ഷിം​ഗ് ഹാ​ര്‍​ബ​റി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടു​കൊ​ണ്ടാ​യി​രു​ന്നു വൈ​പ്പി​ന്‍ മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​ന​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്.

തു​ട​ര്‍​ന്ന് ചെ​റാ​യി ക​രു​ത്ത​ല​യി​ലെ മ​ത്സ്യ വി​പ​ണ​ന കേ​ന്ദ്ര​ത്തി​ലും സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. എ​ട​വ​ന​ക്കാ​ട്, നാ​യ​ര​മ്പ​ലം. ഞാ​റ​ക്ക​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ളെ​യും സ​ന്ദ​ര്‍​ശി​ച്ചു.

പി​ന്നീ​ട് ചെ​റു​വൈ​പ്പ്, എ​ള​ങ്കു​ന്ന​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ര്യ​ട​നം ന​ട​ത്തി​യ ശേ​ഷം മു​ള​വു​കാ​ടി​ലേ​ക്ക് തി​രി​ച്ചു. ഇ​വി​ടെ അ​പ്പ​ര്‍ പ്രൈ​മ​റി ക്ലാ​സി​ല്‍ പ​ഠി​ച്ച പൊ​ന്നാ​രി​മം​ഗ​ലം സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്‌​കൂ​ളി​ലെ സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്ന ച​ന്ദ്ര​ദാ​സ്, ശി​വ​ന്‍ എ​ന്നി​വ​രെ​യും സ​ന്ദ​ര്‍​ശി​ച്ചു.