മ​ല​യാ​റ്റൂ​രി​ലെ പെ​സ​ഹാ തി​രു​ക്ക​ർ​മ​ങ്ങ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി
Friday, March 29, 2024 3:47 AM IST
മ​ല​യാ​റ്റൂ​ർ: അ​ന്ത​ർ​ദേ​ശീ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​ല​യാ​റ്റൂ​രി​ൽ പെ​സ​ഹാ തി​രു​ക്ക​ർ​മ​ങ്ങ​ൾ രാ​വി​ലെ ആ​റിന് തു​ട​ക്ക​മാ​യി. ഫാ​. ജോ​സ് ഒ​ഴ​ല​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​നാ​യി. ഫാ. ​നി​ഖി​ൽ മു​ള​വ​രി​ക്ക​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കി.

തു​ട​ർ​ന്ന് കാ​ൽക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും ന​ട​ന്നു. ദി​വ്യ​ബ​ലി​ക്ക് ശേ​ഷം ന​ട​ന്ന ആ​രാ​ധ​ന​യി​ലും വൈ​കു​ന്നേ​രം ന​ട​ന്ന അ​പ്പം മു​റി​ക്ക​ൽ ശു​ശ്രൂ​ഷ​യി​ലും ഇ​ട​വ​ക ജ​ന​ങ്ങ​ൾ​ക്കൊ​പ്പം തീ​ർ​ഥാ​ട​ക​രും പ​ങ്കാ​ളി​ക​ളാ​യി.

മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി​യി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​ർ ഫാ. ജോ​സ് വ​ട​ക്ക​ൻ നേ​തൃ​ത്വം ന​ൽ​കി. തീ​ർ​ഥാ​ട​ക​ർ​ക്ക് വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ​താ​യി മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി വൈ​സ് റെ​ക്ട​ർ അ​റി​യി​ച്ചു.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ദുഃ​ഖ​വെ​ള്ളി​യോ​ട് അ​നു​ബ​ന്ധി​ച്ച് ക​ട​ന്നുവ​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​വും വെ​ള്ള​വും സൗ​ജ​ന്യ​മാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.