കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Thursday, March 28, 2024 10:19 PM IST
കൊ​ച്ചി: ക​ഴി​ഞ്ഞ ദി​വ​സം തോ​പ്പും​പ​ടി ഹാ​ര്‍​ബ​റി​ല്‍ നി​ന്ന് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ന്യാ​കു​മാ​രി സ്വ​ദേ​ശി സി​ലു​വൈ സെ​ല്‍​വ​ദാ​സ് (47) ആ​ണ് മ​രി​ച്ച​ത്. വി​ല്ലിം​ഗ്ട​ണ്‍ ഐ​ല​ൻ​ഡ് സാ​മു​ദ്രി​ക ഹാ​ളി​നു സ​മീ​പ​ത്തെ ഫെ​റി ജെ​ട്ടി​ക്ക് സ​മീ​പ​ത്തു നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ് സി​ലു​വൈ​യെ കാ​ണാ​താ​യ​ത്. വി​ന്നാ​ര്‍​സി എ​ന്ന കു​ള​ച്ച​ല്‍ ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ള്‍​ക്കു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു.