നി​ക്ഷേ​പ​ തട്ടി​പ്പ്: കാ​ക്ക​നാ​ട് സ്വ​ദേ​ശി​ക്ക് 51 ല​ക്ഷം ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി
Thursday, March 28, 2024 5:00 AM IST
കാ​ക്ക​നാ​ട് : ഓ​ഹ​രി നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സി​ൽ കാ​ക്ക​നാ​ട് സ്വ​ദേ​ശി​ക്ക് 51 ല​ക്ഷം ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. കാ​ക്ക​നാ​ട് രാ​ജ​ഗി​രി വാ​ലി​യി​ൽ താ​മ​സി​ക്കു​ന്ന സ​ന്തോ​ഷ് കു​മാ​ർ രാ​മ​ച​ന്ദ്ര​ന്‍റെ പ​രാ​തി​യി​ൽ ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് കേ​സ് എ​ടു​ത്തു.

ഷെ​യ​ർ മാ​ർ​ക്ക​റ്റി​ൽ പ​ണം നി​ക്ഷേ​പി​ച്ചാ​ൽ കൂ​ടു​ത​ൽ ലാ​ഭം ഉ​ണ്ടാ​ക്കി​ത​രാ​മെ​ന്ന്‌ വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. 2023 ജ​നു​വ​രി മു​ത​ൽ പ​ല​പ്പോ​ഴാ​യി 51,76,97180 ല​ക്ഷം രൂ​പ ന​ൽ​കു​ക​യാ​യി​രു​ന്നു.​ പി​ന്നീ​ട് ലാ​ഭ​വി​ഹി​ത​മോ മു​ട​ക്കി​യ പ​ണ​മോ ന​ൽ​കാ​താ​യ​തോ​ടെ ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.