ഗു​ഡ്സ് ര​ണ്ട് ഓ​ട്ടോ​ക​ളി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Thursday, March 28, 2024 4:49 AM IST
കോ​ത​മം​ഗ​ലം: ച​ര​ക്കു​മാ​യി വ​ന്ന ഓ​ട്ടോ നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റ് ര​ണ്ട് ഓ​ട്ടോ​ക​ളി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്.

ഇ​രു​മ​ല​പ്പ​ടി​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം. നെ​ല്ലി​ക്കു​ഴി ഭാ​ഗ​ത്തു​നി​ന്ന് ച​ക്ക ക​യ​റ്റി​വ​ന്ന ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ട് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ട് പാ​സ​ഞ്ച​ർ ഓ​ട്ടോ​ക​ളി​ൽ ഇ​ടി​ച്ച​ശേ​ഷം മ​റി​യു​ക​യാ​യി​രു​ന്നു.

ഗു​ഡ്സ് ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ വാ​ഹ​ന​ത്തി​ന​ടി​യി​ൽ​പ്പെ​ട്ടു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ വാ​ഹ​നം ഉ​യ​ർ​ത്തി പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം ഇ​രു​വ​രേ​യും വി​ട്ട​യ​ച്ചു.