സ​ഹ​പാ​ഠി​ക്ക് സ്നേ​ഹ​ഭ​വ​നം: ത​റ​ക്ക​ല്ലി​ട്ടു
Thursday, March 28, 2024 4:29 AM IST
ആ​ലു​വ: ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പി​ടി​എ, സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ട​പ്പാ​കു​ന്ന സ്നേ​ഹ​ഭ​വ​ന​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു. ടോ​ണി ഫെ​ർ​ണാ​ണ്ട​സ് ഉ​ദ്ഘാ​ട​നം ചെയ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​സ​തീ​ശ​ൻ അ​ധ്യ​ക്ഷ​നായി. കീ​ഴ്മാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പം 12 ല​ക്ഷം ചെ​ല​വി​ൽ മൂ​ന്ന​ര സെ​ന്‍റ് ഭൂ​മി വാ​ങ്ങി​ച്ചാ​ണ് വീട് നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ലു​വ ചു​ണ​ങ്ങം​വേ​ലി പു​ഷ്പ ന​ഗ​റി​ൽ പു​ത്ത​ൻ​പു​ര​യ്ക്കൽ പ​രേ​ത​നാ​യ പ്ര​സാ​ദി​ന്‍റെ ഭാ​ര്യ മ​ധു​ബാ​ല​യ്ക്കും മൂ​ന്ന് പെ​ൺ​മ​ക്ക​ൾക്കുമാണ് വീട് നിർമിക്കുന്നത്. 20 വ​യ​സു​കാ​രി​യാ​യ മ​ക​ൾ സെ​റി​ബ്ര​ൽ പാ​ൾ​സി രോ​ഗം ബാ​ധി​ച്ച് കി​ട​പ്പി​ലാ​ണ്. ഇ​ള​യ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ൾ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ്.