ദേ​വാ​ല​യ​ങ്ങ​ളി​ൽ പെ​സ​ഹാ ആ​ച​ര​ണം
Thursday, March 28, 2024 4:29 AM IST
കൊ​ച്ചി: ക്രി​സ്തു വി​ശു​ദ്ധ കു​ർ​ബാ​ന സ്ഥാ​പി​ച്ച​തി​ന്‍റെ​യും അ​ന്ത്യ അ​ത്താ​ഴ​ത്തി​ന്‍റെ​യും സ്മ​ര​ണ​യി​ൽ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഇ​ന്നു പെ​സ​ഹാ ആ​ച​ര​ണം. കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, ദി​വ്യ​ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ​യു​ണ്ടാ​കും. ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ളി​ലും പ​ര​ന്പ​രാ​ഗ​ത​മാ​യ രീ​തി​യി​ൽ പെ​സ​ഹാ ആ​ച​രി​ക്കും.

സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഇ​ന്നു രാ​വി​ലെ 6.30 ന് ​ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ താ​ഴേ​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ലെ പെ​സ​ഹാ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ‌

കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ എ​ന്നി​വ​യ്ക്കു ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്നു ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന.

എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ‌ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ പൂ​ർ​ണ​ദി​ന ആ​രാ​ധ​ന. വൈ​കു​ന്നേ​രം ആ​റി​ന് പൊ​തു ആ​രാ​ധ​ന.

എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി ക​ത്തീ​ഡ്ര​ലി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പെ​സ​ഹാ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. വ​രാ​പ്പു​ഴ ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​നാ​കും.

അ​ന്ത​ർ​ദേ​ശീ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി​യി​ൽ ഇ​ന്നു രാ​വി​ലെ ഏ​ഴി​നു പെ​സ​ഹാ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. കു​രി​ശു​മു​ടി സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് വ​ട​ക്ക​ൻ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് ആ​രാ​ധ​ന. താ​ഴ​ത്തെ പ​ള്ളി​യി​ൽ രാ​വി​ലെ ആ​റി​നാ​രം​ഭി​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ളി​ൽ വി​കാ​രി ഫാ. ​ജോ​സ് ഒ​ഴ​ല​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ​ന്ദേ​ശം ഫാ. ​ജ​സ്റ്റി​ൻ കൈ​പ്ര​ന്പാ​ട​ൻ. തു​ട​ർ​ന്ന് ആ​രാ​ധ​ന.

വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​നു തി​രു​വ​ത്താ​ഴ പൂ​ജ, പാ​ദ​ക്ഷാ​ള​ന​ക​ർ​മം, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. വ​ച​ന​പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന.

മൂ​ല​ന്പി​ള്ളി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ പ​ള്ളി​യി​ൽ വൈ​കു​ന്നേ​രം 5.30നു ​തി​രു​വ​ത്താ​ഴ​പൂ​ജ, കാ​ലു​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന.

പാ​ലാ​രി​വ​ട്ടം സെ​ന്‍റ് ജോ​ൺ ദ ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​നു പെ​സ​ഹാ ശു​ശ്രൂ​ഷ​ക​ൾ തു​ട​ങ്ങും.

ദു​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക​ൾ

കൊ​ച്ചി: ദു​ഖ​വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ കു​ട​മാ​ളൂ​ർ സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ളി​ൽ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ രാ​വി​ലെ 6.30നു ​പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​ര​ണം, കു​രി​ശി​ന്‍റെ വ​ഴി, വൈ​കു​ന്നേ​രം നാ​ലി​നു പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം.

എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ‌ രാ​വി​ലെ ഏ​ഴി​നു പീ​ഡാ​നു​ഭ​വ​ച​രി​ത്ര വാ​യ​ന. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു കു​രി​ശി​ന്‍റെ വ​ഴി, സ​ന്ദേ​ശം, ന​ഗ​രി​കാ​ണി​ക്ക​ൽ.

എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി ക​ത്തീ​ഡ്ര​ലി​ല്‍ വൈ​കിട്ട് 4.30ന് ​ആ​രം​ഭി​ക്കു​ന്ന ദു​ഖ​വെ​ള്ളി​യു​ടെ ശു​ശ്രൂ​ഷ​ക​ളി​ൽ ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

അ​ന്ത​ർ​ദേ​ശീ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി​യി​ൽ രാ​വി​ലെ ഏ​ഴി​നു പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ തു​ട​ങ്ങും.

വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ രാ​വി​ലെ ആ​റി​ന് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം. വൈ​കിട്ട് 4.30 ന് ​പീ​ഡാ​നു​ഭ​വ വാ​യ​ന, ന​ഗ​രി​കാ​ണി​ക്ക​ൽ പ്ര​ദ​ക്ഷി​ണം.