ഹോ​ളി ആ​ഘോ​ഷ​ത്തി​ലും ഇ​ഫ്ത്താ​ര്‍ വി​രു​ന്നി​ലും പ​ങ്കെ​ടു​ത്ത് ഹൈ​ബി ഈ​ഡ​ൻ
Thursday, March 28, 2024 4:29 AM IST
കൊ​ച്ചി: ഏ​ലൂ​രി​ലെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചും തൊ​ഴി​ലാ​ളി​ക​ളോ​ട് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചു​മാ​ണ് എ​റ​ണാ​കു​ളം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഹൈ​ബി ഈ​ഡ​ന്‍ ഇ​ന്ന​ലെ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. ഫാ​ക്ട്, ഐ​ആ​ര്‍​എ, ടി​സി​സി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​യ സ്ഥാ​നാ​ര്‍​ഥി​യെ തൊ​ഴി​ലാ​ളി​ക​ള്‍ മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്.

തൊ​ഴി​ലാ​ളി​ക​ളോ​ട് വി​ശേ​ഷ​ങ്ങ​ള്‍ തി​ര​ക്കി​യ ഹൈ​ബി ഏ​ലൂ​ര്‍, മ​ഞ്ഞു​മ്മ​ല്‍, ക​ടു​ങ്ങ​ല്ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലെ​ത്തി വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍ ക​ണ്ടും സ്ഥാ​പ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചും വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു. പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ലും പ​ങ്കെ​ടു​ത്തു.

തു​ട​ര്‍​ന്ന് പൂ​ര്‍​വ വി​ദ്യാ​ല​യ​മാ​യ തേ​വ​ര എ​സ്എ​ച്ച് കോ​ള​ജി​ലെ​ത്തി​യ ഹൈ​ബി ഈ​ഡ​നെ കെ​എ​സ്‌​യു ഭാ​ര​വാ​ഹി​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു. അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും പി​ന്തു​ണ​യും അ​നു​ഗ്ര​ഹ​വും തേ​ടി. തു​ട​ര്‍​ന്ന് കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച ഹോ​ളി ആ​ഘോ​ഷ​ത്തി​ലും ഭാ​ഗ​മാ​യി.

വൈ​കി​ട്ട് എ​ളം​കു​ളം, ക​ലൂ​ര്‍ ഭാ​ഗ​ത്ത് പ്ര​ചാ​ര​ണം ന​ട​ത്തി. കേ​ബി​ള്‍ ടി​വി ഓ​പ്പ​റേ​റ്റ​ര്‍​മാ​രു​ടെ ഇ​ഫ്ത്താ​ര്‍ വി​രു​ന്നി​ലും ഐ​എം​എ​യി​ല്‍ ഡോ​ക്ട​ര്‍​മാ​രു​മാ​യി ന​ട​ന്ന ആ​ശ​യ സം​വാ​ദ​ത്തി​ലും പ​ങ്കെ​ടു​ത്തു.