കു​ന്നു​ക​ര​യ്ക്ക് ആ"​ശ്വാ​സ'​മാ​കും സ​ബ​ർ​മ​തി
Thursday, March 28, 2024 4:29 AM IST
കൊ​ച്ചി: കു​ന്നു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കി​ട​പ്പി​ലാ​യ​വ​ർ​ക്കും രോ​ഗി​ക​ൾ​ക്കും സാ​ന്ത്വ​നം പ​ക​രു​ന്ന സ​ബ​ർ​മ​തി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി, ശ്വാ​സ​സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കാ​യി ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​റു​ക​ൾ ശേ​ഖ​രി​ച്ചു. ഒ​ന്നാം വാ​ർ​ഡ് മെ​മ്പ​റും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ സി​ജി വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​റു​ക​ൾ ശേ​ഖ​രി​ച്ചു സ​ബ​ർ​മ​തി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​ക്കു കൈ​മാ​റി​യ​ത്.

68000 രൂ​പ വീ​തം വി​ല വ​രു​ന്ന ഏ​ഴ് ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​റു​ക​ളാ​ണു ഇ​തോ​ടെ സൊ​സൈ​റ്റി​ക്കു ല​ഭി​ച്ച​ത്. കു​ന്നു​ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​തി​ന​ഞ്ചു വാ​ർ​ഡു​ക​ളി​ലു​മു​ള്ള രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ഈ ​മെ​ഷീ​നു​ക​ൾ ന​ൽ​കും.

രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വി​വി​ധ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റു സ​ഹാ​യ​ങ്ങ​ളും സ​ബ​ർ​മ​തി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. ര​ണ്ടു വ​ർ​ഷ​മാ​യി കു​ന്നു​ക​ര കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സൊ​സൈ​റ്റി സു​മ​ന​സു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

കു​ന്നു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ന ബാ​ബു, മു​ൻ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ത​റ​യി​ൽ, സി​ജി വ​ർ​ഗീ​സ്‌ എ​ന്നി​വ​ർ ചേ​ർ​ന്ന് ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​റു​ക​ൾ സ​ബ​ർ​മ​തി ഭാ​ര​വാ​ഹി​ക​ൾ​ക്കു കൈ​മാ​റി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ജ​ബ്ബാ​ർ, സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ക​രീം കാ​ഞ്ഞോ​ടാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി. കൃ​ഷ്ണ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സെ​ബി തോ​മ​സ്, കോ -​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജി. ​അ​നി​ൽ,

താ​ഹി​ർ, ഫ്രാ​ൻ​സി​സ്, സോ​ണി, ഷി​ബു വ​ർ​ഗീ​സ്, ആ​ന്‍റു, റോ​ജി, ത​നൂ​ജ, സാ​ലി, ഷാ​ബു, ജോ​മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. രാ​ത്രി​യും പ​ക​ലും രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​ങ്ങ​ളു​മാ​യി എ​ത്താ​ൻ സ​ന്ന​ദ്ധ​ത​യു​ള്ള നൂ​റു​ക​ണ​ക്കി​നു വോ​ള​ണ്ടി​യ​ർ​മാ​രും സ​ബ​ർ​മ​തി​യ്ക്കു​ണ്ട്.