ആ​സി​ഡ് സം​ഭ​ര​ണ, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ കേ​ന്ദ്ര​ങ്ങളിൽ തീ​പി​ടി​ത്തം
Thursday, March 28, 2024 4:29 AM IST
പ​റ​വൂ​ർ/കരുമാലൂർ: വാ​ണി​യ​ക്കാ​ട് ആ​സി​ഡ് സം​ഭ​ര​ണ കേ​ന്ദ്ര​മാ​യ വീ​ന​സ് എ​ന്‍റ​ർ​പ്രൈ​സ​സി​ന് തീ​പി​ടി​ച്ചു. ബു​ധ​ൻ പു​ല​ർ​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. മു​ന്പ് സോ​പ്പ് നി​ർ​മാ​ണ യൂ​ണി​റ്റാ​യി പ്ര​വ​ർ​ത്തി​ച്ച ഇ​വി​ടെ ആ​സി​ഡ് ശേ​ഖ​രം തു​ട​ങ്ങി​യി​ട്ട് കു​റ​ച്ചു മാ​സ​ങ്ങ​ളേ ആ​യി​ട്ടു​ള്ളു. ഹൈ​ഡ്രോ ക്ലോ​റി​ക് ആ​സി​ഡ്, ക്ലോ​റി​ൻ ബ്ലീ​ച്ച്, നൈ​ട്രി​ക് ആ​സി​ഡ് എ​ന്നി​വ ശേ​ഖ​രി​ച്ചു വി​വി​ധ സ്‌​ഥ​ല​ങ്ങ​ളി​ലേ​ക്ക് ഇ​വി​ടു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

തീ ​പ​ട​രു​ന്ന​ത് ക​ണ്ട അ​യ​ൽ​വാ​സി നാ​ട്ടു​കാ​രേ​യും അ​ഗ്നി​ര​ക്ഷാ​സേ​ന​യേ​യും വി​വ​ര​മ​റി​യി​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് തീ ​അ​ണ​ച്ച​ത്. പൊ​ട്ടി ഒ​ഴു​കി​യ കു​റ​ച്ച് ആ​ഡി​സി​ൽ മാ​ത്ര​മാ​ണ് തീ​പി​ടി​ച്ച​ത്. കൂ​ടു​ത​ൽ ശേ​ഖ​ര​മു​ണ്ടാ​യി​രു​ന്ന ആ​സി​ഡി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​ത് ര​ക്ഷ​യാ​യി.

ആ​സി​ഡി​ൽ ച​വി​ട്ടി നാ​ട്ടു​കാ​രി​ൽ ചി​ല​രു​ടെ കാ​ലു​ക​ൾ പൊ​ള്ളി. മ​ണം ശ്വ​സി​ച്ച് ചി​ല​ർ​ക്കു ശ്വാ​സ​ത​ട​സം ഉ​ണ്ടാ​യി. ഫ​യ​ർ​സ്‌​റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി.​ജി. റോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. ര​ണ്ട് അ​ഗ്നി​ര​ക്ഷാ​സേ​ന യൂ​ണി​റ്റു​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന് ലൈ​സ​ൻ​സ് ഉ​ണ്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ല.


പെ​രു​മ്പാ​വൂ​ർ: പ്ലാ​സ്റ്റി​ക്ക് ശേ​ഖ​രി​ച്ച് പൊ​ടി​ക്കു​ന്ന ക​മ്പ​നി​യി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന പ്ലാ​സ്റ്റി​ക് വേ​സ്റ്റി​നു തീ​പി​ടി​ച്ചു. മു​ട​ക്കു​ഴ ക​ണ്ണ​ഞ്ചേ​രി​മു​ക​ളി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്ന് ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ പ്ലാ​സ്റ്റി​ക്ക് ശേ​ഖ​രി​ച്ച് പൊ​ടി​ക്കു​ന്ന ക​മ്പ​നി​യി​ൽ ഏ​ക​ദേ​ശം 20 സെ​ന്‍റ് സ്ഥ​ല​ത്ത് 15 അ​ടി ഉ​യ​ര​ത്തി​ൽ കു​ട്ടി​യി​ട്ടി​രു​ന്ന പ്ലാ​സ്റ്റി​ക് വേ​സ്റ്റി​നാ​ണ് തീ​പി​ടി​ച്ച​ത്.

ഓ​ട​ക്കാ​ലി സ്വ​ദേ​ശി കോ​ല​ക്കാ​ട്ട് വീ​ട്ടി​ൽ കെ.​എ​സ്‌. അ​നീ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ ​ആ​ൻ​ഡ് എ ​ട്രേ​ഡേ​ഴ്സി​ലാ​ണ് തീ​പി​ടി​ച്ച​ത്. പെ​രു​മ്പാ​വൂ​ർ, കോ​ത​മം​ഗ​ലം എ​ന്നീ നി​ല​യ​ങ്ങ​ളി​ൽ​നി​ന്ന് മൂ​ന്ന് യൂ​ണി​റ്റ് അ​ഗ്നി​ര​ക്ഷാ സം​ഘം എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്‌. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​കെ. സു​രേ​ഷ്, ജോ​ഷി, ടി.​കെ. എ​ൽ​ദോ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്ത്വ​ത്തി​ലാ​ണ് ര​ക്ഷ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.