ഈ ​ഭ​ക്ഷ​ണ​ത്തി​നു സൗ​ഹാ​ർ​ദ​ത്തി​ന്‍റെ രു​ചി​പ്പെ​രു​മ
Wednesday, March 27, 2024 4:43 AM IST
മ​ല​യാ​റ്റൂ​ർ: വി​ശു​ദ്ധ​വാ​ര​ത്തി​ൽ‌ മ​ല​യാ​റ്റൂ​രി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കു കെ.​ഡി. ഫ്രാ​ൻ​സി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നേ​ർ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം ഏ​ഴു വ​ർ​ഷം പി​ന്നി​ടു​ന്നു. ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കു​മൊ​പ്പ​മു​ള്ള ഫ്രാ​ൻ​സി​സി​ന്‍റെ സ്നേ​ഹ നി​യോ​ഗ​ത്തി​നു പ്ര​ദേ​ശ​ത്തെ എ​സ്എ​ൻ​ഡി​പി ഭാ​ര​വാ​ഹി​ക​ളും സ​ഹ​ക​രി​ക്കാ​നെ​ത്തും.

മി​ലി​ട്ട​റി​യി​ൽ നി​ന്നു വി​ര​മി​ച്ച ഇ​ദ്ദേ​ഹം, ദീ​ർ​ഘ​കാ​ലം എ​സ്ബി​ഐ​യി​ലും സേ​വ​നം ചെ​യ്തു. മ​ല​യാ​റ്റൂ​ർ താ​ഴ​ത്തെ പ​ള്ളി​യി​ൽ നി​ന്നു കു​രി​ശു​മു​ടി​യി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ലാ​ണ് വീ​ട്. ഇ​തു​വ​രെ ക​ട​ന്നു​പോ​കു​ന്ന​വ​ർ​ക്കാ​യി വി​ശു​ദ്ധ​വാ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ‌ ഫ്രാ​ൻ​സി​സ് രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം ഒ​രു​ക്കി ന​ൽ​കും. വീ​ട്ടി​ൽ ത​ന്നെ​യാ​ണു ഭ​ക്ഷ​ണം പാ​ക​പ്പെ​ടു​ത്തു​ന്ന​ത്.

ഭാ​ര്യ മേ​ഴ്‌​സി, മ​ക്ക​ളാ​യ അ​ഞ്ജു, ആ​ൻ​സ​ൺ, അ​യ​ൽ​വാ​സി​ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം, വീ​ടി​ന​ടു​ത്തു​ള്ള എ​സ്എ​ൻ​ഡി​പി ശാ​ഖ​യു​ടെ ഭാ​ര​വാ​ഹി​ക​ളും ഭ​ക്ഷ​ണ​മൊ​രു​ക്കാ​നും വി​ള​ന്പി ന​ൽ​കാ​നും ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നു ഫ്രാ​ൻ​സി​സ് പ​റ‍​യു​ന്നു. 500 പേ​ർ​ക്കാ​ണ് ഇ​വി​ടെ സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണ​മൊ​രു​ക്കി ന​ൽ​കു​ന്ന​ത്.

വി​കാ​രി​യ​ച്ച​നെ​ത്തി പ്രാ​ർ​ഥ​ന ന​ട​ത്തി​യ​ശേ​ഷ​മാ​ണു ഭ​ക്ഷ​ണ വി​ത​ര​ണം. അ​ടി​വാ​ര​ത്ത് വി​വി​ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും സ​മാ​ന​മാ​യ രീ​തി​യി​ൽ വി​ശു​ദ്ധ​വാ​ര​ത്തി​ൽ‌ നേ​ർ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.