വ​ഴി​യോ​ര​ങ്ങ​ളി​ൽ മ​ഞ്ഞ​വ​സ​ന്തം
Wednesday, March 27, 2024 4:43 AM IST
മൂ​വാ​റ്റു​പു​ഴ: ക​ണ്ണി​ന് കു​ളി​ർ​മ​യേ​കി വി​ഷു​വി​ന്‍റെ വ​ര​വ​റി​യി​ച്ച് മൂ​വാ​റ്റു​പു​ഴ​യി​ൽ ക​ണി​ക്കൊ​ന്ന​ക​ൾ പൂ​ത്തു​ല​ഞ്ഞു. മേ​ട​പ്പു​ല​രി​ക്ക് ഇ​നി​യും ആ​ഴ്ച​ക​ൾ ബാ​ക്കി​യാ​ണെ​ങ്കി​ലും ന​ഗ​ര​ത്തി​ലെ മി​ക്ക ക​ണി​ക്കൊ​ന്ന മ​ര​ങ്ങ​ളും മ​ഞ്ഞ​വ​സ​ന്തം പൂ ​ചൂ​ടി​ക്ക​ഴി​ഞ്ഞു.

ന​ഗ​ര​ത്തി​ലെ കാ​വും​പ​ടി, ആ​ര​ക്കു​ഴ, തൊ​ടു​പു​ഴ റോ​ഡു​ക​ളി​ലെ​ല്ലാം കൊ​ന്ന​ക​ൾ പൂ​ത്തു​ല​ഞ്ഞു. ന​ഗ​ര​ത്തി​ൽ​നി​ന്ന് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പോ​വു​ന്ന വ​ഴി​ക​ളി​ലെ​ല്ലാം കൊ​ന്ന​മ​ര​ങ്ങ​ൾ പൂ​ത്തു​തു​ട​ങ്ങി. മൂ​വാ​റ്റു​പു​ഴ​യി​ൽ​നി​ന്ന് ആ​ര​ക്കു​ഴ​യി​ലേ​ക്കും വെ​ള്ളൂ​ർ​ക്കു​ന്ന​ത്തു​നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കും പോ​വു​ന്ന റോ​ഡ​രി​കു​ക​ളും വീ​ടു​ക​ളു​ടെ മു​റ്റ​വു​മെ​ല്ലാം മ​ഞ്ഞ​വ​സ​ന്ത​ത്താ​ൽ നി​റ​യു​ക​യാ​ണ്.