‘അ​വ​ധി​ക്കാ​ലം വാ​യ​ന​ക്കാ​ലം’ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി
Wednesday, March 27, 2024 4:29 AM IST
കൂ​ത്താ​ട്ടു​കു​ളം: ക​ളി​ക​ൾ​ക്കൊ​പ്പം കു​ട്ടി​ക​ളു​ടെ അ​വ​ധി​ക്കാ​ല വാ​യ​ന​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി കൂ​ത്താ​ട്ടു​കു​ളം ഗ​വ. യു​പി സ്കൂ​ളി​ൽ ‘അ​വ​ധി​ക്കാ​ലം വാ​യ​ന​ക്കാ​ലം’ വാ​യ​ന പ​രി​പോ​ഷ​ണ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. സ്കൂ​ളി​ലെ ഒ​ന്നു മു​ത​ൽ ആ​റു​വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യാ​ണ് പ​ദ്ധ​തി.

ഇ​തി​നാ​യി 2000 പു​സ്ത​ക​മാ​ണ് കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​യ​ത്. ഏ​പ്രി​ൽ 18 മു​ത​ൽ ആ​ദ്യ വാ​യ​ന കു​റി​പ്പ് ശേ​ഖ​ര​ണ​വും വേ​ന​ൽ​പ്പ​റ​വ​ക​ൾ ക​ളി​ക്കൂ​ട്ട​വും ന​ട​ക്കും. വാ​യി​ച്ചു തീ​ർ​ന്ന പു​സ്ത​ക​ങ്ങ​ൾ സ്കൂ​ൾ വാ​യ​ന​ശാ​ല​യി​ൽ​നി​ന്നു പ്രവൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ മാ​റി​യെ​ടു​ക്കാ​നും അ​വ​സ​ര​മു​ണ്ട്.

മി​ക​ച്ച വാ​യ​ന​ക്കാ​ർ​ക്ക് ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ് ബാ​റ്റ് മു​ത​ലു​ള്ള വി​വി​ധ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. പു​സ്ത​ക വി​ത​ര​ണം പ്ര​ധാ​നാ​ധ്യാ​പി​ക ടി.​വി. മാ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ക​രു​ണാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​ച്ച്. ജ​യ​ശ്രീ, ബി​സ്മി ശ​ശി, ക​ണ്‍​വീ​ന​ർ കെ.​ജി. മ​ല്ലി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.