വേ​ട്ടാ​ന്പാ​റ ടാ​ർ​മി​ക്സിം​ഗ് പ്ലാ​ന്‍റ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു
Wednesday, March 27, 2024 4:28 AM IST
കോ​ത​മം​ഗ​ലം: പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലെ വേ​ട്ടാ​ന്പാ​റ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റ് നാ​ട്ടു​കാ​രു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നെ​തി​രെ നാ​ട്ടു​കാ​ർ സ​മ​ര​സ​മി​തി രൂ​പീ​ക​രി​ച്ച് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച് പ​രാ​തി ന​ൽ​കി​യി​ട്ടും അ​തി​നെ​യെ​ല്ലാം ലം​ഘി​ച്ച് പ്ലാ​ന്‍റ് രാ​ത്രി​ക​ളി​ൽ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

പ്ലാ​ന്‍റി​ൽ​നി​ന്നു പു​റ​ത്തേ​ക്കു​വ​ന്ന വി​ഷ​പ്പു​ക ശ്വ​സി​ച്ച് പ​ല​രും വി​വി​ധ അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​തേ​തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ രാ​ത്രി​യി​ൽ​ത​ന്നെ പ്ലാ​ന്‍റി​ലെ വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ക​യും ക​വാ​ട​ത്തി​ൽ പ​ന്ത​ൽ കെ​ട്ടി സ​മ​രം ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച് ജ​ന​ങ്ങ​ളു​മാ​യി വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

നാ​ട്ടു​കാ​ർ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. അ​തു​വ​രെ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. എം​എ​ൽ​എ​യു​ടെ ഉ​റ​പ്പി​ൽ ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റി​നെ​തി​രെ​യു​ള്ള സ​മ​രം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ന്ന​താ​യി സ​മ​ര​സ​മി​തി ര​ക്ഷാ​ധി​കാ​രി​യും വേ​ട്ടാ​ന്പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ. ​ജോ​ഷി നി​ര​പ്പേ​ൽ അ​റി​യി​ച്ചു.