ഡിഎ കു​ടി​ശി​ക: കെ​പി​എ​സ്ടി​എ പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ച്ചു
Wednesday, March 27, 2024 4:28 AM IST
കൊ​ച്ചി: ഒ​രു വി​ഭാ​ഗ​ത്തി​ന് കു​ടി​ശി​ക സ​ഹി​തം ഒ​രു ഗ​ഡു ഡിഎ അ​നു​വ​ദി​ക്കു​ക​യും അ​ധ്യാ​പ​ക​ര്‍​ക്ക് നി​ഷേ​ധി​ക്കു​ക​യും ചെ​യ്യു​ന്ന സ​ര്‍​ക്കാ​ര്‍ വി​വേ​ച​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പൊ​തു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ലും കെ​പി​എ​സ്ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധ്യാ​പ​ക​ര്‍ ബാ​ഡ്ജ് ധ​രി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ സ​ന്തു​ഷ്ട​മാ​യ വി​ദ്യാ​ല​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കേ​ണ്ട സ​ര്‍​ക്കാ​ര്‍ കൃ​ത്യ​മാ​യ ന​യ​ങ്ങ​ളി​ല്ലാ​തെ ഈ ​മേ​ഖ​ല​യെ ത​ക​ര്‍​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും കെപി​എ​സ്ടിഎ എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​ഷേ​ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മു​ന്‍ എം​പി കെ.​പി. ധ​ന​പാ​ല​ന്‍ നി​ര്‍​വഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​യു. സാ​ദ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.