ക​ഞ്ചാ​വും ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി സ്വി​ഗ്ഗി ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍
Tuesday, March 26, 2024 6:48 AM IST
കൊ​ച്ചി: വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച ക​ഞ്ചാ​വും ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി സ്വി​ഗ്ഗി ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. നി​ല​വി​ല്‍ ക​ള​മ​ശേ​രി കു​സാ​റ്റി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഗോ​വ​ന്‍ സ്വ​ദേ​ശി ദി​ല്‍​ജി​ത്തി(31)​നെ​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ കൈ​യി​ല്‍ നി​ന്ന് 29.30 ഗ്രാം ​ക​ഞ്ചാ​വും 8.06 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

പാ​ടി​വ​ട്ടം റോ​ഡി​ല്‍ ല​ഹ​രി​വ​സ്തു​ക്ക​ള്‍ വി​ല്ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ഇ​യാ​ള്‍ ല​ഹ​രി​വ​സ്തു​ക്ക​ള്‍ വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

ആ​വ​ശ്യ​ക്കാ​ര്‍ പ​റ​യു​ന്ന സ്ഥ​ല​ത്ത് ല​ഹ​രി​വ​സ്തു​ക്ക​ള്‍ വ​ച്ച ശേ​ഷം അ​തി​ന്‍റെ ഫോ​ട്ടോ​യെ​ടു​ത്ത് അ​യ​യ്ക്കു​ന്ന​താ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി. തു​ട​ര്‍​ന്ന് ഇ​ട​പാ​ടു​കാ​ര്‍ എ​ത്തി സാ​ധ​നം എ​ടു​ത്ത ശേ​ഷം ഇ​ട​നി​ല​ക്കാ​ര​നു പ​ണം കൈ​മാ​റും. സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യ​ന്ന് അ​റി​യു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.