അ​ധ്യാ​പ​ക ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടിപ്പ്: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Tuesday, March 26, 2024 6:48 AM IST
വ​രാ​പ്പു​ഴ: അ​ധ്യാ​പ​ക ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഏ​റ്റു​മാ​നൂ​രി​ൽ ദേ​വ​സ്വം ബോ​ർ​ഡി​ന് കീ​ഴി​ലു​ള്ള സ്കൂ​ളി​ൽ അ​ധ്യാ‌​പ​ക ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് പ​ത്ത​നാ​പു​രം വ​ട​ക്കോ​ട് ധ​ന്യ ഭ​വ​നി​ൽ ധ​നീ​ഷ് (28) വ​രാ​പ്പു​ഴ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​ലാ​യ​ത്. കൂ​ന​മ്മാ​വ് സ്വ​ദേ​ശി​യാ​യ യു​വ​തി​യി​ൽനി​ന്ന് 2023 ഡി​സം​ബ​ർ മു​ത​ൽ പ​ല ത​വ​ണ​യാ​യി ഇ​യാ​ൾ 4.50 ല​ക്ഷം രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്.

വി​ജി​ല​ൻ​സി​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​ണെ​ന്ന് ക​ള്ളം പ​റ​ഞ്ഞാ​ണ് യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ ഇ​യാ​ൾ വി​ശ്വ​സി​പ്പി​ച്ച​ത്. പ​ണം ന​ൽ​കി മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം ജോ​ലി ല​ഭി​ക്കാ​താ​യ​തി​നെ തു​ട​ർ​ന്നാ​ണ് യു​വ​തി പോലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.​

സ്പെ​ഷൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി അ​ടൂ​രി​ലു​ള്ള ഒ​രു ലോ​ഡ്ജി​ൽ ഒ​ളി​വി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. അ​ടൂ​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ​രാ​പ്പു​ഴ ഇ​ൻ​സ്പെ​ക്ട​ർ പ്ര​ശാ​ന്ത് ക്ലി​ന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്‌ ചെ​യ്തു.