അ​ഭി​മ​ന്യു കൊ​ല​ക്കേ​സ്: രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പി​ന്‍റെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കാ​ന്‍ സ​മ​യം അ​നു​വ​ദി​ച്ച് കോ​ട​തി
Tuesday, March 26, 2024 6:48 AM IST
കൊ​ച്ചി: അ​ഭി​മ​ന്യു കൊ​ല​ക്കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പി​ന്‍റെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കു​ന്ന​തി​ന് കോ​ട​തി സ​മ​യം അ​നു​വ​ദി​ച്ചു. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ഈ ​മാ​സം 30 വ​രെ​യാ​ണ് സ​മ​യം അ​നു​വ​ദി​ച്ച​ത്. ഹാ​ജ​രാ​ക്കി​യ പ​ക​ര്‍​പ്പു​ക​ളു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ്ര​തി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പ്ര​തി​ഭാ​ഗം ഉ​ന്ന​യി​ച്ച ആ​ക്ഷേ​പ​ത്തി​ല്‍ കോ​ട​തി വാ​ദം കേ​ട്ടു. ഈ ​മാ​സം 30ന് ​ഉ​ച്ച​യ്ക്ക് 2.30ന​കം പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ കൈ​യി​ലു​ള്ള രേ​ഖ​ക​ളു​മാ​യി പ്രോ​സി​ക്യൂ​ഷ​ന്‍ ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ള്‍ ഒ​ത്തു​നോ​ക്ക​ണം. വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ല്‍ അ​ത​റി​യി​ക്കാം. ഒ​രു പ്ര​തി രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പ് വാ​ങ്ങി​യി​രു​ന്നി​ല്ല. ആ ​രേ​ഖ​ക​ള്‍ ഇ​പ്പോ​ഴും കോ​ട​തി​യു​ടെ കൈ​വ​ശ​മു​ണ്ട്. പ്രോ​സി​ക്യൂ​ഷ​ന്‍ ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ള്‍ ഈ ​പ​ക​ര്‍​പ്പു​മാ​യും ഒ​ത്തു​നോ​ക്കാം. കേ​സ് ഏ​പ്രി​ല്‍ ര​ണ്ടി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. കു​റ്റ​പ​ത്രം, പോ​സ്റ്റു​മോ​ര്‍​ട്ടം സ​ര്‍​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ രേ​ഖ​ക​ളാ​ണ് കാ​ണാ​താ​യ​ത്.