കെ-​സ​മാ​ര്‍​ട്ടി​ല്‍ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ല്ല ; ട്രേ​ഡ് ലൈ​സ​ന്‍​സ് പു​തു​ക്ക​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​യേ​ക്കും
Tuesday, March 26, 2024 6:48 AM IST
കൊ​ച്ചി: സേ​വ​ന​ങ്ങ​ള്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി ന​ല്‍​കു​ന്ന കെ-​സ്മാ​ര്‍​ട്ടി​ല്‍ വി​വ​ര​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ഉ​ള്‍​പ്പെ​ടു​ത്താ​ത്ത​തി​നാ​ല്‍ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ല്‍ ട്രേ​ഡ് ലൈ​സ​ന്‍​സ് പു​തു​ക്ക​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​യേ​ക്കും.

ഇ​തു​വ​രെ 70 ശ​ത​മാ​നം വാ​ണി​ജ്യ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ മാ​ത്ര​മേ കെ-​സ്മാ​ര്‍​ട്ടി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ള്ളൂ. പു​തി​യ ലൈ​സ​ന്‍​സി​നാ​യി 22,396 സ്ഥാ​പ​ന​ങ്ങ​ളാ​ണ് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​ത്.

മാ​ര്‍​ച്ച് 31ന​കം എ​ല്ലാ വി​വ​ര​ങ്ങ​ളും കെ-​സ്മാ​ര്‍​ട്ടി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യു​മെ​ന്നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ ഉ​റ​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ലൈ​സ​ന്‍​സ് പു​തു​ക്ക​ൽ ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു. പു​തു​ക്കാ​ൻ എ​ത്തു​ന്ന​വ​ര്‍​ക്കാ​യി കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ല്‍ ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മാ​യി ഹെ​ല്‍​പ്പ് ഡെ​സ്‌​ക് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

2024-25 വ​ര്‍​ഷ​ത്തെ ലൈ​സ​ന്‍​സ് പി​ഴ കൂ​ടാ​തെ പു​തു​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​രം ജൂ​ണ്‍ 30 വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ കെ​ട്ടി​ട നി​കു​തി​യും തൊ​ഴി​ല്‍ നി​കു​തി​യും പ​ലി​ശ കൂ​ടാ​തെ അ​ട​യ്ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി ഈ ​മാ​സം 31 വ​രെ ആ​യ​തി​നാ​ല്‍ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ നി​കു​തി​ക​ള്‍ അ​ട​യ്ക്ക​ണ​മെ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.