ഓ​ട്ടോ​യ്‌​ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞു; ചോ​ദ്യം ചെ​യ്ത ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​നം, ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ
Tuesday, March 26, 2024 6:48 AM IST
വൈ​പ്പി​ൻ: ഓ​ട്ടോ​റി​ക്ഷ​യ്‌​ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞ​ത് ചോ​ദ്യം ചെ​യ്ത ഡ്രൈ​വ​റെ റോ​ഡി​ലി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. നാ​യ​ര​മ്പ​ലം ബ​സാ​ർ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ നെ​ടു​ങ്ങാ​ട് പ​റ​വ​ത്ത​റ സോ​മ​നെ- 8 യാ​ണ് മ​ർ​ദി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് നാ​യ​ര​മ്പ​ല​ത്ത് വ​ച്ചാ​യി​രു​ന്നു സം​ഭ​വം.
ഡ്രൈ​വ​റു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന ഒ​രു സ്മാ​ർ​ട്ട് ഫോ​ണും 2000 രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ടു​ക​യു​മു​ണ്ടാ​യി.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഓ​ട്ടോ ഡ്രൈ​വ​റെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് നാ​യ​ര​മ്പ​ലം പ​ന​യ്‌​ക്ക​ൽ സ​ജി​ലി​നെ-30 ഞാ​റ​ക്ക​ൽ സി​ഐ സു​നി​ൽ തോ​മ​സ്, എ​സ്ഐ​മാ​രാ​യ അ​ഖി​ൽ വി​ജ​യ​കു​മാ​ർ, ദേ​വ​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പ്ര​തി മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യി​ലെ ക​ണ്ണി​യാ​ണെ​ന്നും മ​ർ​ദ​ന​ത്തി​ന​ര​യാ​യ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കു​ണ്ടെ​ന്നും കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നു കേ​സ് എ​ടു​ക്ക​ണ​മെ​ന്നും നാ​യ​ര​മ്പ​ലം മാ​ർ​ക്ക​റ്റ് സ്റ്റാ​ൻ​ഡ് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.