അ​പ​ക​ടം ഒ​ഴി​യാ​തെ തോ​ട്ട​ക്കാ​ട്ടു​ക​ര ട്രാ​ഫി​ക് സി​ഗ്ന​ൽ മേ​ഖ​ല
Tuesday, March 26, 2024 6:48 AM IST
ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ൽ തോ​ട്ട​ക്കാ​ട്ടു​ക​ര ട്രാ​ഫി​ക് സി​ഗ്ന​ൽ മേ​ഖ​ല​യി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു. ക​ടു​ങ്ങ​ല്ലൂ​ർ, ശി​വ​രാ​ത്രി മ​ണ​പ്പു​റം റോ​ഡു​ക​ൾ കൂ​ടാ​തെ സ​ർ​വീ​സ് റോ​ഡും സം​ഗ​മി​ക്കു​ന്ന തോ​ട്ട​ക്കാ​ട്ടു​ക​ര ജം​ഗ്ഷ​നി​ലെ സി​ഗ്ന​ൽ ഗൗ​നി​ക്കാ​തെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​ത്.

അ​ങ്ക​മാ​ലി ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കാ​റു​ക​ളും പ​റ​വൂ​ർ ക​വ​ല​യി​ൽ നി​ന്നു ദേ​ശീ​യ​പാ​ത​യ്ക്ക് സ​മാ​ന്ത​ര​മാ​യ സ​ർ​വീ​സ് റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ജം​ഗ്ഷ​നി​ൽ പ്ര​ധാ​ന​മാ​യും അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​ത്. വീ​ണ്ടും ദേ​ശീ​യ പാ​ത​യി​ലേ​ക്ക് ക​ട​ക്കാ​ർ തോ​ട്ട​ക്കാ​ട്ടു​ക​ര​യി​ലെ ട്രാ​ഫി​ക്ക് സി​ഗ്ന​ൽ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് അ​പ​ക​ട ഭീ​ഷ​ണി​യു​ണ്ടാ​ക്കു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ട്രാ​ഫി​ക് സി​ഗ്ന​ൽ അ​നു​സ​രി​ച്ചാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ സ​ർ​വീ​സ് റോ​ഡി​ൽ​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​തൊ​ന്നും ശ്ര​ദ്ധി​ക്കാ​തെ​യാ​ണ് റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന​ത്. ഇ​ത് അ​പ​ക​ട​ത്തി​നും ഗ​താ​ഗ​ത കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്.