എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ സ​മാ​പി​ച്ചു; വി​ദ്യാ​ർ​ഥി​ക​ൾ ആഘോഷ​ത്തി​ൽ
Tuesday, March 26, 2024 6:48 AM IST
മൂ​വാ​റ്റു​പു​ഴ : എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ സ​മാ​പി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ.
മൂ​വാ​റ്റു​പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 53 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 3648 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. പി​റ​വം, കൂ​ത്താ​ട്ടു​ക​ളും, മൂ​വാ​റ്റു​പു​ഴ, ക​ല്ലൂ​ർ​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​ക​ൾ ചേ​രു​ന്ന​താ​ണ് മൂ​വാ​റ്റു​പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ല.

വീ​ട്ടൂ​ർ എ​ബ​നേ​സ​ർ സ്കൂ​ളി​ലാ​ണ് മൂ​വാ​റ്റു​പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​ത്. 397 പേ​ർ‌.

ഓ​രോ വി​ദ്യാ​ർ​ഥി​ക​ൾ വീ​ത​മു​ള്ള ശി​വ​ൻ​കു​ന്ന് ഹൈ​സ്കൂ​ളി​ലും, എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ളി​ലു​മാ​ണ് ഏ​റ്റ​വും കു​റ​വ് വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​ത്. പേ​ടി സ്വ​പ്ന​മാ​യ ക​ണ​ക്ക് പ​രീ​ക്ഷ​യോ​ടെ സ​മാ​പ​ന​മാ​യി.

ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന പ​രീ​ക്ഷയിൽ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ക​രി​ച്ചു. മോ​ഡ​ൽ പ​രീ​ക്ഷ​യേ​ക്കാ​ൾ എ​ളു​പ്പ​മാ​യി​രു​ന്ന എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യ​ത്തി​ലും, എ ​പ്ല​സ് പ്ര​തീ​ക്ഷ​യി​ലു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ.

ഏ​പ്രി​ൽ മൂ​ന്ന് മു​ത​ൽ 20 വ​രെ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ന​ട​ക്കു​ക. ഒ​ന്നും ര​ണ്ടും വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ ഇ​ന്ന് സ​മാ​പി​ക്കും.
ഏ​പ്രി​ൽ മൂ​ന്നി​ന് മൂ​ല്യ​നി​ർ​ണ​യം ആ​രം​ഭി​ച്ച് മെ​യ് അ​വ​സാ​ന​ത്തോ​ടെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​ഖ്യാ​പി​ക്കും.