പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ജ​നാ​ധി​പ​ത്യം തി​രി​കെ പി​ടി​ക്കാ​നു​ള്ള പോ​രാ​ട്ടം: ചാ​ണ്ടി ഉ​മ്മ​ൻ
Tuesday, March 26, 2024 6:48 AM IST
കോ​ത​മം​ഗ​ലം : ഭാ​ര​ത് ജോ​ഡോ യാ​ത്ര ന​ട​ത്തി രാ​ജ്യ​ത്തി​ന്‍റെ ആ​ത്മാ​വ് തൊ​ട്ട​റി​ഞ്ഞ രാ​ഹു​ൽ ഗാ​ന്ധി​യി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥി​തി​യെ തി​രി​കെ പി​ടി​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ.

കോ​ത​മം​ഗ​ല​ത്ത് ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ന്യ ജീ​വി അ​ക്ര​മ​ണം പോ​ലു​ള്ള ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന നേ​താ​ക്ക​ളേ​യും ജ​ന​പ്ര​തി​നി​ധി​ക​ളേ​യും വേ​ട്ട​യാ​ടു​ന്ന സ​മീ​പ​ന​മാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.

ബി​ജെ​പി സ​ർ​ക്കാ​ർ സ​മാ​ന​ത​ക​ൾ ഇ​ല്ലാ​ത്ത വി​ധം രാ​ജ്യ​ത്തെ അ​ഴി​മ​തി​യു​ടെ കൂ​ത്ത​ര​ങ്ങാ​ക്കി മാ​റ്റി​യെ​ന്നും അ​തി​ന് ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഇ​ല​ക്ട്ര​ൽ ബോ​ണ്ട് അ​ഴി​മ​തി​യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​കാ​ട്ടി.

യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ഷി​ബു തെ​ക്കും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ, മു​ൻ മ​ന്ത്രി ടി.​യു. കു​രു​വി​ള, മു​ൻ എം​എ​ൽ​എ വി.​ജെ. പൗ​ലോ​സ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. അ​ശോ​ക​ൻ, ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ കെ.​പി. ബാ​ബു, എ.​ജി. ജോ​ർ​ജ്, ഷ​മീ​ർ പ​ന​ക്ക​ൽ, ബാ​ബു ഏ​ലി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഷി​ബു തെ​ക്കും​പു​റം -ചെ​യ​ർ​മാ​ൻ, കെ.​പി. ബാ​ബു -ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി 1001 അം​ഗ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ക​ണ്‍​വ​ൻ​ഷ​ന് ശേ​ഷം കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.