ഡി-​റി​സ​ര്‍​വേ​ഷ​ന്‍ കോ​ച്ചു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കി​യ​ത് തി​രി​ച്ച​ടി
Thursday, May 25, 2023 1:09 AM IST
കൊ​ച്ചി: 13352/13351 ആ​ല​പ്പു​ഴ ധ​ന്‍​ബാ​ദ് ആ​ല​പ്പു​ഴ എ​ക്‌​സ്പ്ര​സി​ലെ സ്ലീ​പ്പ​ര്‍ കോ​ച്ചു​ക​ളി​ല്‍ അ​നു​വ​ദി​ച്ചി​രു​ന്ന ഡി-​റി​സ​ര്‍​വേ​ഷ​ന്‍ കോ​ച്ചു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കി​യ​ത് സ്ഥി​രം യാ​ത്ര​ക്കാ​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി. ആ​ല​പ്പു​ഴ​യ്ക്കും തൃ​ശൂ​രി​നും ഇ​ട​യി​ല്‍ സ്ഥി​ര​മാ​യി യാ​ത്ര ചെ​യ്തി​രു​ന്ന ആ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.
കോ​വി​ഡ് മ​ഹാ​മാ​രി​ക്കു മു​ന്‍​പ് ഇ​ത്ത​രം സം​വി​ധാ​നം ധാ​രാ​ളം പേ​ര്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ​ധു​നി​ക കോ​ച്ചു​ക​ള്‍ ല​ഭി​ച്ച​തോ​ടെ സ്ലീ​പ്പ​ര്‍ കോ​ച്ചു​ക​ളു​ടെ എ​ണ്ണം ചു​രു​ക്കു​ക​യും എ​സി കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്തു. പ​ക​ല്‍​സ​മ​യം സ്ലീ​പ്പ​ര്‍ കോ​ച്ചു​ക​ളി​ല്‍ സീ​സ​ണ്‍ ടി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യാ​നു​ള്ള സം​വി​ധാ​നം നി​ര്‍​ത്ത​ലാ​ക്കി​യി​ട്ടു​മു​ണ്ട്. മ​റ്റെ​ല്ലാ വ​ണ്ടി​ക​ളി​ലും ഘ​ട്ടം​ഘ​ട്ട​മാ​യി ഈ ​സം​വി​ധാ​നം തി​രി​കെ കൊ​ണ്ടു​വ​ന്ന​പ്പോ​ഴാ​ണ് ഈ ​ട്രെ​യി​നി​നോ​ടു മാ​ത്രം റെ​യി​ല്‍​വേ അ​നീ​തി കാ​ണി​ക്കു​ന്ന​ത്.
പ​രി​ഷ്‌​കാ​രം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മു​ന്പ് ത​ങ്ങ​ള്‍​ക്കു​ണ്ടാ​യി​രു​ന്ന സം​വി​ധാ​ന​ങ്ങ​ള്‍ തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്നും യാ​ത്ര​ക്കാ​രു​ടെ വി​വി​ധ സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.