നീ​ണ്ടൂരി​ൽ 300 കി​ലോ​ പ​ഴകിയ ഇ​റ​ച്ചി പിടികൂടി
Thursday, February 9, 2023 12:38 AM IST
പ​റ​വൂ​ർ: ചി​റ്റാ​റ്റു​ക​ര പ​ഞ്ചാ​യ​ത്തി​ലെ നീ​ണ്ടൂ​രി​ലു​ള്ള ഇ​റ​ച്ചി​ക്ക​ട​യി​ൽ വി​ല്പ​ന​യ്ക്കു വ​ച്ചി​രു​ന്ന മു​ന്നൂ​റു കി​ലോ​യോ​ളം പ​ഴ​കി​യ ബീ​ഫ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. ഇ​വി​ടെ​നി​ന്ന് ഇ​റ​ച്ചി വാ​ങ്ങി​യ സ്ത്രീ ​പാ​ച​ക​ത്തി​നി​ടെ പു​ഴു​വി​നെ ക​ണ്ടെ​ത്തു​ക​യും വി​വ​രം ചി​റ്റാ​റ്റു​ക​ര പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ഴ​കി​യ ഇ​റ​ച്ചി ക​ണ്ടെ​ത്തി​യ​ത്.
ഫ്രീ​സ​റി​ൽ പ​ഴ​കി​യ ഇ​റ​ച്ചി​ക്കു പു​റ​മേ ആ​ഴ്ച​ക​ളോ​ളം പ​ഴ​ക്ക​മു​ള്ള കു​ട​ലും പ​ണ്ഡ​വും സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​റ​ച്ചി​ക്ക​ട​യ്ക്കു സ​മീ​പം വ​ഴി​യോ​ര ക​ച്ച​വ​ടം ന​ട​ത്തു​ന്ന​യാ​ളു​ടെ പൊ​ട്ടു​വെ​ള്ള​രി​യും, മ​റ്റും ഈ ​ഫ്രീ​സ​റി​ൽ ത​ന്നെ​യാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.
ഇ​യാ​ൾ​ക്ക് അ​ധി​കൃ​ത​ർ താ​ക്കീ​തു ന​ൽ​കി. പി​ടി​ച്ചെ​ടു​ത്ത പ​ഴ​കി​യ ഇ​റ​ച്ചി​യും മ​റ്റു സാ​ധ​ന​ങ്ങ​ളും ഫി​നോ​യി​ൽ ഒ​ഴി​ച്ച് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ക്കി.
ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ഓ​ഫീ​സ​ർ ഡോ ​സി​ന്ധ്യ ജോ​സ്, വി.​ആ​ർ. നി​തീ​ഷ്, എ.​പി. നി​ന്‍റോ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി​നി ഗോ​പ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. അ​രൂ​ഷ്, വി.​എ. താ​ജു​ദീ​ൻ, സ​മീ​റ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ലൈ​ബി സാ​ജു, ഹെ​ഡ് ക്ല​ർ​ക്ക് ടി.​പി. ജീ​ൻ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.