സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ന് ആ​ദ​രം
Wednesday, February 8, 2023 12:41 AM IST
കൊ​ച്ചി: കേ​ര​ള ശു​ചി​ത്വ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വി​ല്‍ സം​ഘ​ടി​പ്പി​ച്ച ഗ്ലോ​ബ​ല്‍ എ​ക്‌​സ്‌​പോ​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ന് ആ​ദ​രം. കോ​ള​ജി​നു​ള്ള മൊ​മെ​ന്‍റോ കൊ​ച്ചി മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​റി​ല്‍ നി​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​അ​ല്‍​ഫോ​ന്‍​സ വി​ജ​യ ജോ​സ​ഫ് ഏ​റ്റു​വാ​ങ്ങി. കേ​ര​ള​ത്തെ സ​മ്പൂ​ര്‍​ണ മാ​ലി​ന്യ​മു​ക്ത സം​സ്ഥാ​ന​മാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള വി​ളം​ബ​രം അ​റി​യി​ച്ചു​ള്ള സൈ​ക്കി​ള്‍ റാ​ലി​യും ഫ്‌​ളാ​ഷ് മോ​ബും വി​ദ്യാ​ര്‍​ഥി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ തു​ണി​ത്ത​ര​ങ്ങ​ള്‍ കൊ​ണ്ട് ഫാ​ഷ​ന്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ലേ​ഖ ശ്രീ​നി​വാ​സും സം​ഘ​വും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നി​ര്‍​മി​ച്ച് ന​ല്‍​കി​യ സാ​ഷെ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക്കു​ക​ളി​ല്‍ നി​ന്ന് നി​ര്‍​മി​ച്ച ശി​ല്പ​ങ്ങ​ളും എ​ക്‌​സ്‌​പോ​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു.