ക​ന്തീ​ശ​ങ്ങ​ളു​ടെ തി​രു​നാ​ള്‍; അകപ്പറന്പ് പള്ളിയിൽ ഇ​ര​ട്ടകളുടെ സം​ഗ​മം നടത്തി
Monday, February 6, 2023 11:53 PM IST
നെ​ടു​മ്പാ​ശേ​രി: അ​ക​പ്പ​റ​മ്പ് സെ​ന്‍റ് ഗ​ര്‍​വാ​സീ​സ് ആ​ൻ​ഡ് പ്രോ​ത്താ​സീ​സ് പ​ള്ളി​യി​ല്‍ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഇ​ര​ട്ട​ക​ളു​ടെ സം​ഗ​മ​വും ഗ​ര്‍​വാ​സീ​സ്-പ്രോ​ത്താ​സീ​സ് നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മ​വും സ​മ​ര്‍​പ്പ​ണ ശു​ശ്രൂ​ഷ​യും നടത്തി. ഇന്നലെ വൈ​കി​ട്ട് 5.30ന് ​ഫാ. റോ​ബി​ന്‍ അ​റ​യ്ക്ക​പ​റ​മ്പി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി​യോ​ടു​കൂ​ടിയാണ് ചടങ്ങുകൾ ആരംഭിച്ചത്.
നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ മു​പ്പ​തി​ല​ധി​കം ഇ​ര​ട്ട​സ​ഹോ​ദ​ര​ങ്ങ​ളും ഗ​ര്‍​വാ​സീ​സ്, പ്രോ​ത്താ​സീ​സ് നാ​മ​ധാ​രി​ക​ളും സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ര്‍​ക്കും പ്ര​ത്യേ​ക​മാ​യി രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത മെ​മ​ന്‍റോ ന​ല്‍​കി വി​കാ​രി റ​വ. ഡോ. ​ജോ​ര്‍​ജ് നെ​ല്ലി​ശേ​രി അ​വ​രെ ആ​ദ​രി​ച്ചു.
വ്യാ​ഴാ​ഴ്ച ഇ​ട​വ​ക​യി​ലെ സ​ന്യ​സ്ത​രു​ടെ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. 10,11,12 തി​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ.