കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു
Friday, February 3, 2023 12:21 AM IST
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു. മാ​ര്‍​ക്ക​റ്റി​നു സ​മീ​പം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 10.30ഓ​ടെ തീ​പി​ടി​ച്ച​ത്. സം​ഭ​വ സ​മ​യം തൊ​ഴി​ലാ​ളി​ക​ള്‍ കെ​ട്ടി​ട​ത്തി​ലി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. കൂ​ട്ടി​യി​ട്ടി​രു​ന്ന വി​റ​കി​നു തീ​പി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ത്ത​ര​ത്തി​ലേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു.
തീ ​പ​ട​രാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. തീ ​പ​ട​രു​ന്ന​ത് സ​മീ​പ​ത്തെ വീ​ട്ടി​ലെ​ത്തി​യ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സേ​ന​യെ​ത്തി തീ ​അ​ണ​ച്ചു.