മെ​ട്രോ യാ​ർ​ഡി​ൽ​നി​ന്നു പൈ​പ്പ് മോ​ഷ്ടി​ച്ച മൂന്നുപേർ പി​ടി​യി​ൽ
Thursday, December 8, 2022 12:15 AM IST
തൃ​പ്പൂ​ണി​ത്തു​റ: എ​സ്എ​ൻ ജം​ഗ്ഷ​നി​ലെ മെ​ട്രോ യാ​ർ​ഡി​ൽ​നി​ന്നു ഇ​രു​മ്പ് പൈ​പ്പ് മോ​ഷ്ടി​ച്ചു ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ കേ​സി​ലെ പ്ര​തി​ക​ളെ ഹി​ൽ​പാ​ല​സ് പോ​ലീ​സ് പി​ടി​കൂ​ടി.
ചെ​മ്പ് കാ​ട്ടി​ക്കു​ന്ന് കൊ​പ്പ​റ​മ്പി​ൽ ആ​ൽ​വി​ൻ (29), ഇ​ടു​ക്കി ക​റു​ക​പ്പി​ള​ളി അ​ജൂ​ബ് (29), ആ​ലു​വ കു​റു​മ​ശേ​രി കൊ​ട്ടാ​രി​ക്ക​ൽ ജി​നേ​ഷ് (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ അഞ്ചിന് ​രാ​ത്രി എ​സ്എ​ൻ ജം​ഗ്ഷ​നി​ലെ യാ​ർ​ഡി​ൽ  ലോ​ഡി​റ​ക്കു​വാ​ൻ വാ​ഹ​ന​ത്തി​ലെ​ത്തി​യ പ്ര​തി​ക​ൾ ലോ​ഡ് ഇ​റ​ക്കി​യ ശേ​ഷം തി​രി​കെ പോ​കു​മ്പോ​ൾ മെട്രോ യാ​ർ​ഡി​ൽ കി​ട​ന്നി​രു​ന്ന ഇ​രു​മ്പ് ക​മ്പി, പൈ​പ്പ് എ​ന്നി​വ മോ​ഷ്ടി​ച്ചു ലോ​റി​യി​ൽ കയറ്റി ക​ട​ത്തിക്കൊണ്ടു​ പോ​വുകു​ക​യാ​യി​രു​ന്നു.