ഫിസാറ്റിൽ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ കോ​ൺ​ക്ലേ​വിനു തുടക്കമായി
Wednesday, December 7, 2022 12:27 AM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ഫി​സാ​റ്റ് എ​ൻ​ജി​നീ​യ​റിംഗ് കോ​ള​ജ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കുമാ​യി ഒ​രു​ക്കി​യ സ്‌​റ്റെം അ​റ്റ് സ്കൂ​ൾ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ കോ​ൺ​ക്ലേ​വ് ഹൈബി ഈഡൻ എംപി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫി​സാ​റ്റ് ചെ​യ​ർ​മാ​ൻ പി.ആ​ർ. ഷി​മി​ത്ത് അധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ൻ വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​പി.കെ. ​അ​ബ്ദു​ൽ അ​സീ​സ് ച​ട​ങ്ങി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്‌​റ്റെം അ​റ്റ് സ്കൂ​ൾ പ​ദ്ധ​തി വ​ഴി ഫി​സാ​റ്റ് സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന വി​വ​ര കൈ​മാ​റ്റ പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​കും. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി സ്‌​റ്റെം അ​റ്റ് സ്കൂ​ൾ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ കോ​ൺ​ക്ലേ​വി​ൽ നൂ​റി​ലേ​റെ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള പ്രി​ൻ​സി​പ്പ​ൽ​മാ​രും അ​ധ്യാ​പ​ക​രും മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും പ​ങ്കാ​ളി​ക​ളാ​യി.
ഫി​സാ​റ്റ് കോ​ളജ് വൈ​സ് ചെ​യ​ർ​മാ​ൻ സ​ച്ചി​ൻ ജേ​ക്ക​ബ് പോ​ൾ വി​ശി​ഷ്ടാ​ഥി​ക​ളെ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ മാ​നേ​ജ്മെന്‍റ് ക​മ്മി​റ്റി അം​ഗം കെ.കെ. അ​ജി​ത് കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​നോ​ജ് ജോ​ർ​ജ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി. ഷീ​ല, ഡീ​ൻ ഡോ. പി.ആ​ർ. ​മി​നി , പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജോ​യ് വ​ർ​ഗീ​സ്, ഡോ. ആർ. ​ര​ശ്മി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.