പു​റ​യാ​റി​ൽ റെ​യി​ൽവേ ട്രാ​ക്കി​ന് സ​മീ​പം സാ​മൂ​ഹ്യ​വി​രു​ദ്ധശ​ല്യം രൂ​ക്ഷം
Monday, December 5, 2022 12:31 AM IST
നെ​ടു​മ്പാ​ശേ​രി: ചെ​ങ്ങ​മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പു​റ​യാ​റി​ൽ റെ​യി​ൽ ട്രാ​ക്കി​ന് സ​മീ​പ​മു​ള്ള കു​റ്റ​ക്കാ​ടു​ക​ൾ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റി​യെ​ന്ന് സ​മീ​പ​വാ​സി​ക​ളു​ടെ പ​രാ​തി.
ഇ​തു സം​ബ​ന്ധി​ച്ച് വാ​ർ​ഡ് മെ​മ്പ​റും പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ നൗ​ഷാ​ദ് പാ​റ​പ്പു​റം പ​ല​വ​ട്ടം പ​രാ​തി​പ്പെ​ട്ടി​ട്ടും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ട്ടി​ല്ല​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ക​ഞ്ചാ​വ് അ​ട​ക്ക​മു​ള്ള ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ വി​ൽ​പ്പ​ന കേ​ന്ദ്ര​മാ​ണ് ഈ ​ഭാ​ഗം. ല​ഹ​രി​ക്ക് അ​ടി​മ​യാ​കു​ന്ന യു​വാ​ക്ക​ൾ രാ​ത്രികാ​ല​ങ്ങ​ളി​ൽ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽപ്പോ​ലും ഭീ​തി ഉ​ണ്ടാ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
റെ​യി​ൽ​വേ ട്രാ​ക്കി​ൽ നി​ന്നു​ള്ള ക​ല്ലേ​റ് വ​ലി​യ ശ​ല്യ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മ​ട​ത്തി​ല​ക​ത്തൂ​ട്ട് മു​ഹ​മ്മ​ദി​ന്‍റെ വീ​ടി​നു നേ​രേ ക​ല്ലേ​റ് ഉ​ണ്ടാ​യി. ജനൽച്ചി​ല്ലു​ക​ൾ പൊ​ട്ടി. ഭീ​തി​യി​ലാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ ബ​ഹ​ളം വെ​ച്ച​തോ​ടെ അ​ക്ര​മി​ക​ൾ ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു.
പോ​ലീ​സ് സ്ഥ​ലത്തെത്തി അ​ന്വേ​ഷി​ച്ചെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​ക്കു​വാ​ൻ ക​ഴി​ഞ്ഞി​ല്ല. മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​പ്പെ​ട്ട സം​ഘ​ത്തി​ന്‍റെ കൂ​ക്കു​വി​ളി​ക​ളും തെ​റിപ്പാ​ട്ടു​ക​ളും അ​സ​ഹ​നീ​യ​മാ​ണ​ന്ന് പരിസരവാസികൾ പ​റ​യു​ന്നു. വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ൾ​ക്ക് നേ​രേ ഉ​പ​ദ്ര​വം പ​തി​വാ​ണ്. പ​റ​മ്പി​ലെ കൃ​ഷി​യും ന​ശി​പ്പി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പരാതിപ്പെടുന്നു.