പു​ളി​യ​നം സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി
Thursday, December 1, 2022 1:00 AM IST
നെ​ടു​മ്പാ​ശേ​രി: പു​ളി​യ​നം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലിയാ​ഘോ​ഷ​ങ്ങ​ൾ ചിത്രകാരൻ ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്തു.
സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് സ്കൂ​ൾ പൂ​ർ​വവി​ദ്യാ​ർ​ഥി​യു​മാ​യ ബോ​സ് കൃ​ഷ്ണ​മാ​ചാ​രി​യ്ക്കൊ​പ്പം 75 തി​രി​ക​ൾ തെ​ളി​ച്ച് വി​ദ്യാ​ർ​ഥി​ക​ളും പൂ​ർ​വവി​ദ്യാ​ർഥി​ക​ളും പ​ങ്കാ​ളി​ക​ളാ​യി. ആ​ന്‍റോ തോ​മ​സ് ഡി​സൈ​ൻ ചെ​യ്ത പ്ലാ​റ്റി​നം ജൂ​ബി​ലി ലോ​ഗോ പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ്.വി. ​ജ​യ​ദേ​വ​ൻ പ്ര​കാ​ശ​നം ചെ​യ്തു.​ പ​രി​പാ​ടി​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വി​ളം​ബ​ര ബൈ​ക്ക് റാ​ലി വ​ട്ട​പ്പ​റ​മ്പി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി അ​ങ്ക​മാ​ലി എ​എ​സ്ഐ എ.വി. സു​രേ​ഷ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പിടിഎ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.​സ്കൂ​ളി​ന് വേ​ണ്ടി സ്ഥ​ലം വി​ട്ടുന​ൽ​കി​യ ഭ​ദ്ര​കാ​ളി മ​റ്റ​പ്പ​ള്ളി മ​ന​യി​ലെ ബി.എം. വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി​പ്പാ​ട് ബോ​സ് കൃ​ഷ്ണ​മാ​ചാ​രി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. താ​ര സ​ജീ​വ്, പി.വി. അ​യ്യ​പ്പ​ൻ, ബി​ല​ഹ​രി കെ. ​രാ​ജ്, പ്രധാനാധ്യാപിക പി.ഓ. കൊ​ച്ചു​റാ​ണി, ടെ​സ ടോ​മി, പി.ആ​ർ. രാ​ജേ​ഷ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം.എം. റി​യ മോ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 2023 ആ​ഗ​സ്റ്റ് വ​രെ നീ​ളു​ന്ന ആ​ഘാ​ഷ​ങ്ങ​ളാ​ണ് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.