ജെ​റു​സ​ലേം മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച് സ​ണ്‍​ഡേ സ്‌​കൂ​ള്‍ ജേ​താ​ക്ക​ള്‍
Sunday, November 27, 2022 3:55 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം വൈഎം സിഎ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ ഇ​ന്‍റ​ര്‍ സ​ണ്‍​ഡേ സ്‌​കൂ​ള്‍ മത്സരത്തിൽ 63 പോ​യി​ന്‍റ് നേ​ടി എ​ളം​കു​ളം ജെ​റു​സ​ലേം മാ​ര്‍​ത്തോമ്മാ ച​ര്‍​ച്ച് ജേ​താ​ക്ക​ളാ​യി. 41 പോ​യി​ന്‍റ് നേ​ടി ബ്രോ​ഡ്‌വേ ​സിഎ​സ്ഐ ​ഇ​മ്മാ​നു​വേ​ല്‍ ക​ത്തീ​ഡ്ര​ല്‍ ച​ര്‍​ച്ച് ര​ണ്ടാം സ്ഥാ​ന​വും എ​റ​ണാ​കു​ളം ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ച​ര്‍​ച്ച് 18 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

മ​ത്സ​ര​ങ്ങ​ള്‍ ഫാ.​ സി​ബി മാ​ത്യു വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​റ​ണാ​കു​ളം വൈ​എം​സി​എ പ്ര​സി​ഡ​ന്റ് അ​ല​ക്‌​സാ​ണ്ട​ര്‍ എം.​ ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ ബി​ജു എ​ബി മാ​ത്യു സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. വൈ​ഡ​ബ്ല്യൂസിഎ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷേ​ര്‍​ലി പൗ​ലോ​സ് മു​ഖ്യാതി​ഥി ആ​യി​രു​ന്നു. എ​റ​ണാ​കു​ളം വൈഎംസിഎ റി​ലീ​ജി​യ​സ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജോ​സ് പി. ​മാ​ത്യു, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കു​രു​വി​ള മാ​ത്യൂ​സ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് ടി.​ കോ​ട്ടൂ​രാ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ന്‍റോ ജോ​സ​ഫ്, ജി​ജോ കോ​ശി വ​ര്‍​ഗീ​സ്, സി​ബി​ന്‍ വ​ര്‍​ഗീ​സ്, അ​നി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. 19 സ​ണ്‍​ഡേ സ്‌​കൂ​ളി​ല്‍ നി​ന്നാ​യി 300ല്‍പ്പ​രം കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു.