കു​ന്നു​ക​ര​യി​ൽ ഭൂ​ര​ഹി​ത​ര്‍​ക്ക് ഭൂ​മി വി​ത​ര​ണം നാ​ളെ
Sunday, November 27, 2022 3:55 AM IST
നെ​ടു​മ്പാ​ശേ​രി : കു​ന്നു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ലൈ​ഫ് മി​ഷ​ന്‍ ഭ​വ​ന പ​ദ്ധ​തി പ്ര​കാ​രം ഭൂ​ര​ഹി​ത​ർ​ക്ക് ഭൂ​മി വി​ത​ര​ണം ചെ​യ്യു​ന്ന ച​ട​ങ്ങ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ത്തി​യ​ത്തോ​ട് ടൗ​ൺ ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി പി. ​രാ​ജീ​വ് അ​ധ്യ​ക്ഷ​നാ​കും. പ​ട്ടി​ക ജാ​തി​യി​ൽ​പ്പെ​ട്ട 51 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഭൂ​മി ന​ൽ​കു​ന്ന​ത്.

പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ സ്ഥ​ലം കു​ന്നു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ന്‍, ശ്രീ​നാ​രാ​യ​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​ന്നി​വ സം​യു​ക്ത​മാ​യി​ട്ടാ​ണ് ന​ല്‍​കു​ന്ന​ത്. 32 കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ഭൂ​മി വാ​ങ്ങി ന​ൽ​കി​യി​രു​ന്നു. 

ച​ട​ങ്ങി​ല്‍ ഹൈ​ബി ഈ​ഡ​ന്‍ എം​പി കേ​ര​ളോ​ത്സ​വം വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം ന​ട​ത്തും. അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ , റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ്, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ രേ​ണു രാ​ജ് , പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ടി.​വി. പ്ര​ദീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് ഷൈ​നി ജോ​ര്‍​ജ് , ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​വി. ര​വീ​ന്ദ്ര​ന്‍ , കു​ന്നു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ന ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും .