‘പെ​രു​വം​മു​ഴി റോ​ഡ് നി​ർ​മാ​ണം ഊ​ർ​ജി​ത​മാ​ക്കും’
Friday, November 25, 2022 12:19 AM IST
പി​റ​വം: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ര്‍​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പെ​രു​വ-​പി​റ​വം-​പെ​രു​വം​മൂ​ഴി റോ​ഡി​ന്‍റെ ജോ​ലി​ക​ൾ ഊ​ർ​ജി​ത​മാ​ക്കു​മെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ. പ്ര​വ​ർ​ത്തി​ക​ൾ ന​ട​ക്കു​ന്ന ക​രി​ങ്ക​ല്‍​ചി​റ, പി​റ​വം പോ​ലീ​സ് സ്റ്റേ​ഷ​ൻ, കി​ഴു​മു​റി എ​ന്നി​വി​ട​ങ്ങ​ൾ എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു. 
ഇ​പ്പോ​ള്‍ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ ജ​നു​വ​രി​ക്കു​ള്ളി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും ഇ​നി ഭൂ​മി വി​ട്ടു​കി​ട്ടാ​നു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ അ​തി​നോ​ട​നു​ബ​ന്ധി​ച്ച് നി​ര്‍​മാ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ര്‍​ദ്ദേ​ശം ന​ൽ​കി.
റോ​ഡ്‌ നി​ര്‍​മാ​ണ​ത്തി​ല്‍ പു​റ​മ്പോ​ക്ക് ഭൂ​മി അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം സൗ​ജ​ന്യ​മാ​യി ത​രു​ന്ന ഭൂ​മി​യു​ടെ സ​മ്മ​ത​പ​ത്രം പി​റ​വം മു​നി​സി​പ്പാ​ലി​റ്റി​യും രാ​മ​മം​ഗ​ലം പ​ഞ്ചാ​യ​ത്തും കെ​എ​സ്ടി​പി​ക്ക് കൈ​മാ​റും.
എം​എ​ല്‍​എ​യോ​ടൊ​പ്പം രാ​മ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ജോ​ര്‍​ജ്, അ​ന്ന​മ്മ ഡോ​മി, ബ​ബി​ത ശ്രീ​ജി, പ്ര​ശാ​ന്ത് മ​മ്പു​റ​ത്ത്, ജോ​ജി മോ​ന്‍ ചാ​രു​വി​ളാ​യി​ൽ, ജി​ജോ ഏ​ലി​യാ​സ്, സ​ണ്ണി ജേ​ക്ക​ബ്‌, മേ​രി എ​ല്‍​ദോ, ഷി​നു കു​മാ​ര്‍, പ്രീ​ത, ഗോ​സ്വാ​മി തു​ട​ങ്ങി​യ​വ​രു​മു​ണ്ടാ​യി​രു​ന്നു.