ല​ഹ​രി വി​രു​ദ്ധ മാ​സാ​ച​ര​ണം തുടങ്ങി
Sunday, October 2, 2022 12:09 AM IST
കൊ​ച്ചി: കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ 'നോ ​ടു ഡ്ര​ഗ്‌​സ്' കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ല​ഹ​രി​വി​രു​ദ്ധ​മാ​സാ​ച​ര​ണം മാ​ന​സി​കാ​രോ​ഗ്യ​വി​ദ​ഗ്ധ​ന്‍ ഡോ​ക്ട​ര്‍ സി.ജെ. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ​രാ​ഷ്ട്ര​ങ്ങ​ളെ​പോ​ലും ത​ക​ര്‍​ക്കാ​ന്‍ ശേ​ഷി​യു​ള്ള ല​ഹ​രി​യു​ടെ അ​ടി​മ​ത്തത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടാ​ന്‍ ശാ​സ്ത്രീ​യ​മാ​യ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പറഞ്ഞു. ഒ​രു​മാ​സം നീ​ളു​ന്ന ല​ഹ​രി​വി​രു​ദ്ധ​മാ​സാ​ച​ര​ണ​ത്തി​ല്‍ അ​ക്കാ​ദ​മി​യു​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വം വ​ഹി​ക്കാ​നാ​കു​മെ​ന്ന് കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ അ​ര്‍. എ​സ്. ബാ​ബു പ​റ​ഞ്ഞു.​ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ട് ഓ​ഫ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​നി​ല്‍ ഭാ​സ്‌​ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ര്‍ ക.​രാ​ജ​ഗോ​പാ​ല്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ച​ട​ങ്ങി​ല്‍ കെ. ​ഹേ​മ​ല​ത, എ​ന്‍.​ഗോ​പി​ക എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.