അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു
1601799
Wednesday, October 22, 2025 6:16 AM IST
വണ്ണപ്പുറം: ബസ് ദേഹത്തുകൂടി കയറിയിറങ്ങി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. ഒറകണ്ണി ചെറ്റയിൽ പരേതനായ ശിവരാമന്റെ ഭാര്യ ലീല (76) യാണ് മരിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 21ന് രാവിലെ ഒൻപതോടെയാണ് അപകടം. അന്പലപ്പടി സ്റ്റാൻഡിൽനിന്ന് ഇറങ്ങിവന്ന സ്വകാര്യ ബസ് ലീലയുടെ ദേഹത്തു കൂടി കയറിയിറങ്ങുകയായിരുന്നു. സംസ്കാരം നടത്തി. മക്കൾ: ലത, അജി, ബിജി, സജി.