കുടുംബശ്രീ ദീപാവലി ട്രേഡ് ഫെയറിന് തുടക്കം
1601366
Monday, October 20, 2025 11:36 PM IST
ഇടുക്കി: ദീപാവലി ആഘോഷങ്ങള്‍ക്ക് മധുരം പകര്‍ന്ന് കുടുംബശ്രീ ജില്ലാ മിഷന് ഒരുക്കുന്ന മധുരവണ്ടി ദീപാവലി സ്പെഷല്‍ ട്രേഡ് ഫെയറിന് മൂന്നാറില്‍ തുടക്കമായി.
എ. രാജ എംഎല്‍എ വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. മൂന്നാറിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും കുടുംബശ്രീ സംരംഭകരുടെ കൈപ്പുണ്യമുള്ള മധുരവിഭവങ്ങള്‍ വാഹനത്തില്‍ ലഭ്യമാക്കും. റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായാണ് പദ്ധതിയൊരുക്കുന്നത്.
കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ജി. ഷിബു എന്നിവര്‍ പ്രസംഗിച്ചു.