ജില്ലാ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്
1601364
Monday, October 20, 2025 11:36 PM IST
തൊടുപുഴ: ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ നടത്തിയ ജില്ലാ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ് സമാപിച്ചു.
അസോസിയേഷന് ജില്ലാ പ്രസിഡന്റ് അഡ്വ. ജോര്‍ലി കുര്യന് ഫ്ളാഗ് ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍. രവീന്ദ്രന്, ഡോ. ബോബു ആന്റണി, എ.പി. മുഹമ്മദ് ബഷീര്‍, കെ.എം. അസീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ വിഭാഗങ്ങളില്‍ ആസിഫ് അസീസ് (സെന്റ് സെബാസ്റ്റ്യന്‍സ് യുപിഎസ്, തൊടുപുഴ, ഗോകുല്‍ സോമന്, നീരജ് സുനില്‍, ആദിത്യന് ബി. നായര്‍, ഡി.കെ. അര്ജുന്, നിഖില്‍ പ്രദീപ് (എംകെഎന്‍എം എച്ച്എസ്എസ്, കുമാരമംഗലം, മിഷേല്‍ ആന്‍ കുരുവിള (ചാവറ ഇന്റര്‍നാഷണല്‍ സ്കൂള്‍, വാഴക്കുളം), ആന്മരിയ ബിജു (സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്, തൊടുപുഴ, നസ്റിന് കെ. മജീദ് (സെന്റ് ജോര്‍ജ് എച്ച്എസ്എസ്, മുതലക്കോടം), അര്ജുന് ഗിരീഷ് (സെന്റ് ആന്റണീസ് എച്ച്എസ്, വണ്ടന്മേട്), അജോ ജോയി (സെന്റ് മേരീസ് എച്ച്എസ്എസ്, അറക്കുളം, അബിരാം വിനോദ് (സെന്റ് ജെറോംസ് എച്ച്എസ്എസ്, വെള്ളയാംകുടി), അഖില്‍ ഗിരീഷ് (നിര്‍മല കോളജ്, മൂവാറ്റുപുഴ) എന്നിവര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.