തൊ​ടു​പു​ഴ: മാ​സ്റ്റേ​ഴ്സ് അ​ക്വാ​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ വി​ജ​യ​വാ​ഡ​യി​ൽ ന​ട​ത്തി​യ ദേ​ശീ​യ മാ​സ്റ്റേ​ഴ്സ് നീ​ന്ത​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ബേ​ബി വ​ർ​ഗീ​സ് നാ​ല് സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും ക​ര​സ്ഥ​മാ​ക്കി.

സം​സ്ഥാ​ന - ദേ​ശീ​യ മാ​സ്റ്റേ​ഴ്സ് നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി പ​ങ്കെ​ടു​ത്തു
മെ​ഡ​ലു​ക​ൾ നേ​ടു​ന്ന ബേ​ബി വ​ർ​ഗീ​സ് ഓ​ഷ്യ​ൻ മാ​ൻ ഏ​ഷ്യ​ൻ ചാ​ന്പ്യ​നും വ​ണ്ട​മ​റ്റം അ​ക്വാ​റ്റി​ക് സെ​ന്‍റ​റി​ലെ മു​ഖ്യ പ​രി​ശീ​ല​ക​നു​മാ​ണ്. പ​ഞ്ചാ​യ​ത്തു വ​കു​പ്പി​ൽനി​ന്നു സീ​നി​യ​ർ സൂ​പ്ര​ണ്ടാ​യി​രു​ന്നു. ദേ​ശീ​യ സി​വി​ൽ സ​ർ​വീ​സ് നീ​ന്ത​ൽ താ​ര​മാ​യി​രു​ന്ന അ​ദ്ദേ​ഹം സ്വ​ന്തം പ​രി​ശീ​ല​ന​ത്തി​നാ​യി വീ​ട്ടു​മു​റ്റ​ത്തു നി​ർ​മി​ച്ച നീ​ന്ത​ൽ കു​ള​ത്തി​ൽ ഇ​തി​നോ​ട​കം കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മാ​യി നൂ​റു​ക​ണ​ക്കി​നു പേ​ർ​ക്ക് പ​രി​ശീ​ല​നം ന​ല്കി​ക്ക​ഴി​ഞ്ഞു.

കേ​ര​ള അ​ക്വാ​റ്റി​ക് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്നു.