അന്തര്‍സംസ്ഥാന ലഹരിക്കടത്ത്: കട്ടപ്പന സ്വദേശി അറസ്റ്റില്‍
1601794
Wednesday, October 22, 2025 6:16 AM IST
കട്ടപ്പന: അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തില്‍പ്പെട്ട യുവാവിനെ 39.7 ഗ്രം എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന മുളകരമേട് എകെജി പടി ടോപ്പ് കാഞ്ഞിരത്തുംമൂട്ടില്‍ സുധീഷ് അശോകന് (28) ആണ് പിടിയിലായത്.
രഹസ്യവിവരത്തെത്തുടര്‍ന്ന് തിങ്കളാഴ്ച കട്ടപ്പന പോലീസ് സുധീഷിന്റെ വീട്ടില്‍ നടത്തിയ പരശോധനയില്‍ രാസലഹരി പിടിച്ചെടുത്തു. ബംഗളുരുവില്‍നിന്ന് രാസലഹരി കേരളത്തിലെത്തിച്ച് ചില്ലറ വില്‍പ്പന നടത്തുന്നയാളാണ് സുധീഷ് എന്ന് പോലീസ് പറഞ്ഞു. സംഘത്തില്‍പ്പെട്ട മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി സാബു മാത്യുവിന്റെ നിര്‍ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്, എസ്എച്ച്ഒ ടി.സി. മുരുകന്, എസ്ഐമാരായ ബേബി ബിജു, മഹേഷ്, എസ്സിപിഒമാരായ ജോബിന് ജോസ്, അനുമോന് അയ്യപ്പന്, സിപിഒമാരായ അല്‍ബാഷ്, ബിജിന്, സബീന, ജില്ലാ ഡാന്‍സാഫ് ടീം എന്നിവരാണ് പരിശോധന നടത്തിയത്.