റോഡിലെ മണ്‍കൂനയിൽ കയറി സ്കൂട്ടർ മറിഞ്ഞ് വ്യാപാരി മരിച്ചു
1601091
Sunday, October 19, 2025 11:21 PM IST
കുമളി: വെള്ളാരംകുന്നിൽ ശനിയാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിൽ റോഡിലേക്ക് ഇടിഞ്ഞുവീണ മണ്‍കൂനയിൽ ഇടിച്ച് സ്കൂട്ടി മറിഞ്ഞ് വ്യാപാരി മരിച്ചു. വെള്ളാരംകുന്ന് പറപ്പള്ളിൽ പി.എം. തോമസ് (തങ്കച്ചൻ - 66) ആണ് മരിച്ചത്.
ആനവിലാസം സെൻട്രൽ ഹോട്ടൽ ഉടമയാണ് തോമസ്. ഹോട്ടൽ അടച്ച് രാത്രി എട്ടോടെ വീട്ടിലേക്ക് പോകുന്പോഴാണ് അപകടമുണ്ടായത്. പരിചയക്കാരായ വഴി യാത്രക്കാരാണ് വഴിയിൽ ബോധരഹിതനായിക്കിടന്ന തോമസിന്റെ സഹോദരൻ സജുവിനെ വിവരം അറിയിക്കുകയായിരുന്നു.
കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം വ്യാഴാഴ്ച രണ്ടിന് വെള്ളാരംകുന്ന് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ ലീലാമ്മ തോമസ്. മകൾ: ജോസ്ന തോമസ്. മരുമകൻ: ജോസഫ് ആന്റണി. കാഞ്ഞിരപ്പള്ളി പഴയിടം സെന്റ് മൈക്കിൾസ് പള്ളി വികാരി ഫാ. ജോസ് മാത്യു പറപ്പള്ളിൽ പരേതന്റെ സഹോദരനാണ്.