കോൺഗ്രസ് കുറ്റവിചാരണ സദസ് ഇന്ന്
1601789
Wednesday, October 22, 2025 6:16 AM IST
തങ്കമണി: കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളുടെ ജനദ്രോഹ നടപടികളിലും കാമാക്ഷി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയിലും വാഗ്ദാന ലംഘനങ്ങളിലും പ്രതിഷേധിച്ച് കോണ്ഗ്രസ് കാമാക്ഷി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തങ്കമണി യിൽ ജനകീയ പങ്കാളിത്തത്തോടെ കുറ്റ വിചാരണ സദസ് നടത്തും.
കെപിസിസി വക്താവ് ഡോ. ജിന്റോ ജോണ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് പി.എം. ഫ്രാൻസിസ് അധ്യക്ഷത വഹിക്കും. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ഡിസിസി ജനറൽ സെക്രട്ടറിമാരായ എസ്.ടി. അഗസ്റ്റിൻ, ജെയ്സണ് കെ. ആന്റണി, ജോസഫ് മാണി എന്നിവർ പ്രസംഗിക്കും.