വ​ണ്ടി​പ്പെ​രി​യാ​ർ: ഇ​ന്നോ​വ​യും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ 59-ാം മൈ​ലി​ൽ താ​മ​സി​ക്കു​ന്ന പ​ര​മ​ശി​വ​ന്‍റെ (62) കാ​ലി​നും ത​ല​യ്ക്കും ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. നാ​ട്ടു​കാ​ർ ഇ​യാ​ളെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

‌ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​മ​ളി​യി​ൽ​നി​ന്നു ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്ക് പോ​യ ഇ​ന്നോ​വ​യും 59-ാംമൈ​ലി​ൽ​നി​ന്നു വ​ണ്ടി​പ്പെ​രി​യാ​റി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഈ ​സ​മ​യ​ത്ത് ബൈ​ക്കി​ൽ യാ​ത്ര ചെ​യ്ത ര​ണ്ടു​പേ​ർ​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.