വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണം: ഏകോപന സമിതി
1601086
Sunday, October 19, 2025 11:21 PM IST
ചെറുതോണി: കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും വ്യാപാരസ്ഥാപനങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്കു നഷ്ടപരിഹാരം നൽകണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
മുണ്ടിയിരുമ, തുക്കുപാലം, കൂട്ടാർ, ബാലഗ്രാം, ആനവിലാസം, കുമളി, ഒന്നാം മൈൽ മേഖലകളിലാണ് വെള്ളപ്പൊക്കവും ഉരുൾപൊട്ടലും വൻ നാശനഷ്ടമുണ്ടാക്കിയത്. ആനവിലാസത്ത് ഉരുൾപൊട്ടി എട്ടു കടകൾക്കും വീടുകൾക്കും നാശം സംഭവിച്ചു. കുട്ടാർ, ബാലഗ്രാം, തുക്കുപാലം, മുണ്ടിയെരുമ എന്നിവിടങ്ങളിൽ 25ഓളം കടകളിൽ വെള്ളവും ചെളിയും കയറി സാധനങ്ങൾ പൂർണമായും നശിച്ചു.
ചില കടകൾ പൂർണമായും വെള്ളത്തിൽ മുങ്ങി. വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിൽ സമിതി ജില്ലാ ഭാരവാഹികൾ സന്ദർശനം നടത്തി.
ജില്ലാ പ്രസിഡന്റഅ സണ്ണി പൈമ്പിള്ളിൽ, സണ്ണി മാത്യു, ജയിംസ് അണക്കര, രാജു കുമളി, മാത്യു ആനവിലാസം, വി.എം. ഹാജി, സാലി, ബിജു മുണ്ടിയെരുമ, സജീവ്, പി.എസ്. സലിം, ആർ. സുരേഷ് എന്നിവർ നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.
കൃഷിഭൂമി ഒലിച്ചുപോയി;
നാലേക്കർ ഭൂമി നശിച്ചു
നെടുങ്കണ്ടം: കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ ശൂലപ്പാറയിൽ ഉരുൾപൊട്ടി കൃഷി ഭൂമി ഒലിച്ചുപോയി. ശൂലപ്പാറ കരിന്തരിക്കൽ ദിവാകരന്റെ നാല് ഏക്കർ കൃഷിഭൂമിയാണ് നശിച്ചത്. ആയിരത്തോളം ഏലച്ചെടികൾ നശിച്ചു.
വിളവെടുപ്പിന് പാകമായിരുന്ന കൃഷിയാണ് നശിച്ചത്. മണ്ണൊലിച്ചു പോയതിനാൽ സ്ഥലം പൂർണമായും കൃഷി യോഗ്യമല്ലാതായി.