സ്പീക്ക് ആൻഡ് സ്പാർക്കിൾ ഇംഗ്ലീഷ് പ്രോഗ്രാം
1601365
Monday, October 20, 2025 11:36 PM IST
മൂലമറ്റം: സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളജിലെ എന്‍എസ്എസിന്റെ നേതൃത്വത്തില്‍ കാഞ്ഞാര്‍ സെന്റ് ജോസഫ്സ് സ്കൂളില്‍ ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമായ സ്പീക്ക് ആന്‍ഡ് സ്പാര്‍ക്കിളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പ്രഫ. എം.ജെ. ജേക്കബ് നിര്‍വഹിച്ചു.
ജില്ലയിലെ 250-ഓളം സ്കൂളുകളില്‍നിന്നു തെരഞ്ഞടുക്കപ്പെട്ട ഏഴു സ്കൂളുകളില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ റിസോഴ്സ് അധ്യാപകരിലൂടെ നടപ്പാക്കുന്ന പദ്ധതിയാണിത്. ക്ലാസ് റൂം പഠനത്തിനുപുറമേ വിവിധ ഭാഷാപഠന പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ച് സജീവമായ സംവേദനാത്മക കഴിവുകളുടെ വികാസവും ആഹ്ലാദകരമായ പഠനാന്തരീക്ഷം സൃഷ്ടിച്ചും ആശയവിനിമയശേഷിയും ഭാഷാപരിജ്ഞാനവും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
കോളജ് മാനേജര്‍ റവ. ഡോ. തോമസ് പുതുശേരി, പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ജോര്‍ജ്, സിഎഫ്ഒ റവ.ഡോ. അലക്സ് ലൂയിസ്, സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് പാറേക്കുന്നേല്‍, ഹെഡ്മാസ്റ്റര് ബിജുമോന് മാത്യു, എഇഒ ആഷിമോള്‍ കുര്യാച്ചന്, പിടിഎ പ്രസിഡന്റ് ഷോബിന്‍ എന്നിവര്‍ പ്രസംഗിച്ചു.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. കെ.വി. ജോബി, അഖില മരിയ റീഗല്‍, അനു സാജു, എസ്. ഷൈജു, എന്‍എസ്എസ് വോളന്റിയര്‍മാരായ ജെറി മാത്യു, വൈശാഖി പിള്ള എന്നിവര്‍ നേതൃത്വം നല്കി.