കലോത്സവം: ഷന്താൾ ജ്യോതിക്ക് മികച്ച നേട്ടം
1601095
Sunday, October 19, 2025 11:22 PM IST
മുട്ടം: തൊടുപുഴ വിമല പബ്ലിക് സ്കൂളിൽ സെൻട്രൽ കേരള സഹോദയ മത്സരത്തിൽ മുട്ടം ഷന്താൾ ജ്യോതിക്ക് മികച്ച നേട്ടം.
മുട്ടം ഷന്താൾ ജ്യോതി 437 പോയിന്റുകൾ നേടി 12-ാംസ്ഥാനത്തെത്തി. മിമിക്രി, റസിറ്റേഷൻ, ഹിന്ദി, വയലിൻ, ഗിത്താർ, ഡാൻസ്, പെയിന്റിംഗ് ഓയിൽകളർ, കാർട്ടൂണ്‍ എന്നീ മത്സരയിനങ്ങളിൽ സമ്മാനവും എ ഗ്രേഡും കരസ്ഥമാക്കി.
ഇതോടൊപ്പം മറ്റിനങ്ങളിൽ എ ഗ്രേഡ് നേടുകയും ചെയ്തു. സ്കൂൾ മാനേജ്മെന്റ്, പ്രിൻസിപ്പൽ സിസ്റ്റർ റോസ് മരിയ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ റോസ്ലിൻ, അധ്യാപകർ, പിടിഎ എന്നിവർ അനുമോദിച്ചു.